കൊറോണ: മരണം 132 ആയി; 6000 പേർക്ക് വൈറസ് സ്ഥിരീകരിച്ചുtimely news image

ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 132 ആയി. രോഗബാധിതരുടെ എണ്ണം 6000 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. കൊറോണ വൈറസ് മൂലമുണ്ടാകുന്ന ന്യുമോണിയ 5974 പേരിൽ സ്ഥിരീകരിച്ചതായി ചൈനയിലെ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. 31 പ്രവിശ്യകളിൽ നിന്ന് ചൊവ്വാഴ്ച രാത്രി വരെയുള്ള കണക്കാണിത്. ഹൂബൈയുടെ തലസ്ഥാനമായ വൂഹാനിൽ മാത്രം 125 പേർ മരിച്ചതായാണ് റിപ്പോർട്ട്. 3554 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1239 പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 9239 പേർ നിരീക്ഷണത്തിലാണ്.Kerala

Gulf


National

International