ബാഡ്‌മിന്‍റൺ താരം സൈന നെഹ്‌വാളും സഹോദരിയും ബിജെപിയിൽ ചേർന്നു



timely news image

ന്യൂഡൽഹി: ബാഡ്മിന്‍റൺ താരം സൈന നെഹ്‌വാൾ ബിജെപിയിൽ ചേർന്നു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സൈനയും സഹോദരി ചന്ദ്രാൻഷുവും ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങിൽ നിന്ന് സൈന പാർട്ടി അംഗത്വം സ്വീകരിച്ചു.  ബിജെപി സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്തുണച്ചുകൊണ്ടുള്ള സൈനയുടെ ട്വീറ്റുകൾ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ഹരിയാന സ്വദേശിയാണ് 29-കാരിയായ സൈന നെഹ്‌വാൾ. 24 അന്താരാഷ്ട്ര ബാഡ്മിന്‍റൺ കിരീടങ്ങൾ സൈന സ്വന്തമാക്കിയിട്ടുണ്ട്. 



Kerala

Gulf


National

International