കൊറോണ വൈറസ്: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾtimely news image

കൊറോണ വൈറസ് ഭീതിയിലാണ് ലോകം. രാജ്യത്ത് ആദ്യമായി കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. കൊറോണ വൈറസിനെപ്പറ്റി പൊതുവായ കാര്യങ്ങൾ നോക്കാം. എന്താണ് കൊറോണ വൈറസ്... ജ​​​​ല​​​​ദോ​​​​ഷം മു​​​​ത​​​​ൽ സാ​​​​ർ​​​​സ് വ​​​​രെ പ​​​​ട​​​​ർ​​​​ത്തു​​​​ന്ന ഒ​​​​രു വ​​​​ലി​​​​യ കൂ​​​​ട്ടം വൈ​​​​റ​​​​സു​​​​ക​​​​ളാ​​​​ണു കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ്. 1960 ക​​​​ളി​​​​ലാ​​​​ണ് ഇ​​​​തു മ​​​​നു​​​​ഷ്യ​​​​രി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. മ​​​​നു​​​​ഷ്യ​​​​രി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഏ​​​​ഴി​​​​നം കൊ​​​​റോ​​​​ണ വൈ​​​​റ​​​​സു​​​​ക​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. മൃ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു ഡ​​​​സ​​​​നോ​​​​ളം ഇ​​​​ന​​​​ങ്ങ​​​​ളെ ക​​​​ണ്ടെ​​​​ത്തി. ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ൺ മൈ​​​​ക്രോ​​​​സ്കോ​​​​പ്പി​​​​ലൂ​​​​ടെ നോ​​​​ക്കി​​​​യാ​​​​ൽ കി​​​​രീ​​​​ടം പോ​​​​ലെ ഒ​​​​രു ഭാ​​​​ഗം കാ​​​​ണാം എ​​​​ന്ന​​​​തു​​​​കൊ​​​​ണ്ടാ​​​​ണു കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് എ​​​​ന്ന പേ​​​​രു​​​​വ​​​​ന്ന​​​​ത്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്ന വാക്കിനർഥവും കിരീടം എന്നാണ്. ഒ​റ്റ ആ​ർ​എ​ൻ​എ (റീ​ബോ​ന്യൂ​ക്ലി​യി​ക് ആ​സി​ഡ്) ജീ​നോം നാ​ര് മാ​ത്ര​മു​ള്ള​താ​ണ് ഈ ​വൈ​റ​സ്. ശ്വാ​സ​കോ​ശം, കുടലു​ക​ൾ, വൃ​ക്ക​ക​ൾ തു​ട​ങ്ങി​യ​വ​യെ ബാ​ധി​ക്കു​ന്ന വൈ​റ​സു​ക​ളാ​ണി​വ. 2012ൽ ​പ​ട​ർ​ന്ന മെ​ർ​സ് (മി​ഡി​ൽ ഈ​സ്റ്റ് റെ​സ്പി​രേ​റ്റ​റി സി​ൻ​ഡ്രം) കൊ​റോ​ണ വൈ​റ​സ് മൂ​ല​മു​ള്ള മ​റ്റൊ​രു രോ​ഗ​മാ​ണ്. പ്രധാനമായും മൃ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ​​​​നി​​​​ന്നാ​​​​ണു പ​​​​ക​​​​രു​​​​ന്ന​​​​തെ​​​​ന്നു ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും മ​​​​നു​​​​ഷ്യ​​​​നി​​​​ൽ​​​​ നി​​​​ന്നു മ​​​​നു​​​​ഷ്യ​​​​നി​​​​ലേ​​​​ക്കു പ​​​​ക​​​​രാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യെ​​​​ക്കു​​​റി​​​​ച്ചും ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. രോഗലക്ഷണങ്ങളും മുൻകരുതലുകളും... * പ​​​​നി, ക​​​​ടു​​​​ത്ത ചു​​​​മ, അ​​​​സാ​​​​ധാ​​​​ര​​​​ണ ക്ഷീ​​​​ണം, ശ്വാ​​​​സ​​​​ത​​​​ട​​​​സം, ശരീരവേദന, ജലദോഷം, തൊണ്ടവേദന എ​​​​ന്നി​​​​വ​​​​യാ​​​​ണു മു​​​​ഖ്യ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ. * ന്യു​​​​മോ​​​​ണി​​​​യ​​​​യ്ക്കു പു​​​​റ​​​​മേ, പ​​​​ല രോ​​​​ഗി​​​​ക​​​​ളി​​​​ലും ശ്വാ​​​​സ​​​​കോ​​​​ശ നീ​​​​ർ​​​​ക്കെ​​​​ട്ടും കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്നു. * കൃ​​​​ത്യ​​​​മാ​​​​യ ഇ​​​​ട​​​​വേ​​​​ള​​​​ക​​​​ളി​​​​ലെ കൈ​​​​ക​​​​ഴു​​​​ക​​​​ൽ, മാ​​​​സ്ക് ഉ​​​​പ​​​​യോ​​​​ഗം, രോ​​​​ഗി​​​​ക​​​​ളു​​​​മാ​​​​യും രോ​​​​ഗ​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യു​​​​മു​​​​ള്ള അ​​​​ടു​​​​ത്ത സ​​​​മ്പ​​​​ർ​​​​ക്കം ഒ​​​​ഴി​​​​വാ​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ ശീ​​​​ലി​​​​ക്ക​​​​ണം. * ചു​മ​യ്ക്കുമ്പോ​ഴും തു​മ്മു​മ്പോ​ഴും വാ​യും മൂ​ക്കും തൂ​വാ​ലയോ തോ​ർ​ത്തോ ഉപയോഗിച്ച് മൂ​ടു​ക.  * കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് 20 സെ​ക്ക​ൻ​ഡ് എ​ങ്കി​ലും ക​ഴു​ക​ണം. സോ​പ്പും വെ​ള്ള​വും ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ സാ​നി​ട്ടൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ക. * പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പു​ന്ന​ത് ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്കു​ക. വൈറസ് പകരുന്നതിങ്ങനെ... ശ്വാ​സ​കോ​ശ​ ദ്രവ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ വൈ​റ​സ്​ ഒ​രാ​ളി​ൽ​ നി​ന്നും മ​റ്റൊ​രാ​ളി​ലേ​ക്ക്​ പ​ക​രു​ന്ന​ത്. മൂ​ക്കും വാ​യും മ​റ​ക്കാ​തെ രോ​ഗി തു​മ്മു​ക​യോ ചു​മ​യ്​​ക്കു​ക​യോ ചെ​യ്​​താ​ൽ ശ്വാ​സ​കോ​ശ ദ്ര​വ​ങ്ങ​ൾ വാ​യു​വി​ൽ ക​ല​രാ​നും മ​റ്റു​ള്ള​വ​ർ​ക്ക്​ പ​ക​രാ​നും കാ​ര​ണ​മാ​വും. രോ​ഗി​യെ തൊ​ടു​ക, ഹ​സ്​​ത​ദാ​നം ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യി​ലൂ​ടെ വൈ​റ​സ്​ പ​ക​രാം. വൈ​റ​സ്​ ഉ​ള്ള പ്ര​ത​ല​ങ്ങ​ളി​ലോ വ​സ്​​തു​ക്ക​ളി​ലോ തൊ​ടു​ന്ന​തി​ലൂ​ടെ​യും പ​ക​രാ​ൻ ഇ​ട​യു​ണ്ട്. പരിശോധന ഇങ്ങനെ... ശ്വാ​സ​കോ​ശ ദ്ര​വ​ങ്ങ​ൾ, ര​ക്തം മു​ത​ലാ​യ​വ​യി​ൽ​ നി​ന്നും വൈ​റ​സി​നെ ക​ണ്ടെ​ത്താം. ഗു​രു​ത​ര​മാ​യ അ​ണു​ബാ​ധ​യു​ണ്ടെ​ങ്കി​ൽ മാത്ര​മേ ഇ​തി​ന്​ പ്രാ​ധാ​ന്യ​മു​ള്ളൂ.Kerala

Gulf


National

International