ആദായനികുതിയിൽ ഇളവ്: അഞ്ച് ലക്ഷം വരെ നികുതിയില്ലtimely news image

ന്യൂഡൽഹി: ആദായനികുതിയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രബജറ്റ്. നിലവിലെ ഇളവുകളോടെ നിലവിലെ സ്ലാബുകളിൽ തുടരാം. അല്ലെങ്കിൽ ഇലവുകൾ ഇല്ലാതെ പുതിയ സ്ലാബുകളിലേക്ക് മാറാം. അഞ്ചു ലക്ഷം രൂപ വരെ വാർഷിക വരുമാനമുളളവരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കി. അഞ്ചു ലക്ഷം രൂപ മുതൽ ഏഴര ലക്ഷം രൂപ വരെ വരുമാനമുളളവരുടെ നികുതി 10 ശതമാനമാക്കി നികുതി ഘടന പരിഷ്കരിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഏഴരലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളളവരുടെ നികുതി 15 ശതമാനമാക്കി. പത്തുലക്ഷം രൂപ മുതൽ പന്ത്രണ്ടര ലക്ഷം രൂപ വരെ വാർഷിക വരുമാനമുളളവരുടെ നികുതി 20 ശതമാനമാക്കാനും ബജറ്റിൽ പറയുന്നു. പന്ത്രണ്ടര ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുളളവർ 25 ശതമാനം നികുതി ഒടുക്കണം. ഇതിന് മുകളിലുളളവർ 30 ശതമാനമാണ് നികുതി. നികുതിയിൽ കുറവ് വരുത്തിയപ്പോൾ കേന്ദ്രത്തിന് വർഷം 40,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി ലോക്സഭയെ അറിയിച്ചു.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ