പാം ഓയിലിൽ തെന്നിവീണ് മലേഷ്യൻ സമ്പദ് വ്യവസ്ഥ , ഇന്ത്യയുമായുള്ള പിണക്കം തീർക്കാൻ മലേഷ്യ മുന്നിട്ടിറങ്ങുന്നുtimely news image

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ പാം ഓയിൽ ഉത്പാദക രാജ്യമായ മലേഷ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമായി തീർന്നിരിക്കുകയാണ് ഇന്ത്യൻ വ്യാപാരികളുടെ ബഹിഷ്‌കരണ തീരുമാനം. ഐക്യരാഷ്ട്ര സഭയിലടക്കം പാകിസ്ഥാൻ കൊണ്ടുവരുന്ന ഇന്ത്യ വിരുദ്ധ പ്രമേയങ്ങളെ കണ്ണുംപൂട്ടി അനുകൂലിക്കുന്ന മലേഷ്യൻ സർക്കാരിന്റെ നിലപാടിനെതിരെയാണ് ഇന്ത്യൻ വ്യാപാര സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചത്. വ്യാപാരികളുടെ പ്രതിഷേധത്തിന് പിന്നിൽ ഇന്ത്യൻ സർക്കാരിന്റെ മൗനസമ്മതവും ഉണ്ടായിരുന്നു. അമേരിക്കയുടെ പാതയിൽ എതിർക്കുന്നവരെ സാമ്പത്തിക ഉപരോധത്തിലൂടെ നേരിടുന്ന പാത ഇന്ത്യയും സ്വീകരിക്കുകയായിരുന്നു. മലേഷ്യയിൽ നിന്നും ഭക്ഷ്യ എണ്ണ വലിയ അളവിൽ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യയുടെ പുതിയ തീരുമാനം ആ രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ആദ്യം ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നീക്കത്തിന് വലിയ വില കൽപ്പിക്കാതിരുന്ന മലേഷ്യ, സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ഘട്ടമെത്തിയപ്പോൾ പിണക്കം തീർക്കുവാനായി മുന്നിട്ടിറങ്ങുകയായിരുന്നു.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ