കൊറോണ വെെറസ് മനുഷ്യരിലേക്ക് പടർത്തിയ വില്ലൻ ഈനാംപേച്ചികളോ?​ ഗവേഷകരുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ...timely news image

ബീജിംഗ്: കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 722 ആയി ഉയർന്നു. ഊർജിതമായ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമ്പോഴും ചൈനയിൽ കൊറോണ മരണസംഖ്യ ഉയരുകയാണ്. കൊറോണ ആദ്യം സ്ഥിരീകരിച്ച വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ ഇന്നലെ മാത്രം 81 പേർ മരിച്ചു. 2,841 പേർക്ക് പുതുതായി രോഗം സ്ഥീരികരിച്ചു. ഇതോടെ ഹുബൈയിൽ വൈറസ് ബാധസ്ഥിരീകരിച്ചവരുടെ എണ്ണം 24,953 ആയി. കൊറോണ ഭീതിയൊഴിയാതെ രാജ്യം,​ നിരവധി ഇന്ത്യക്കാർ ജപ്പാൻ കപ്പലിൽ നിരീക്ഷണത്തിൽ,​ സംഘത്തിൽ മലയാളികൾ?​ അതേസമയം,​ കൊറോണ വൈറസിന്റെ ഉറവിടത്തെ ചൊല്ലി ഇപ്പോഴും തര്‍ക്കങ്ങള്‍ തുടരുകയാണ്. ചൈനയിലെ വുഹാന്‍ എന്ന നഗരത്തിലെ ഒരു മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് ആദ്യമായി മനുഷ്യരിലേക്കെത്തിയത് എന്നാണ് നിലവിലെ നിഗമനം. ഭക്ഷണത്തിനുപയോഗിക്കുന്ന പല ജീവികളേയും ജീവനോടെ തന്നെ വില്‍പനയ്ക്ക് വയ്ക്കുന്ന മാര്‍ക്കറ്റാണിത്. അതിനാല്‍തന്നെ വൈറസ് ബാധയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരിടമായിരുന്നു ഇത് എന്ന് തന്നെയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വവ്വാലാണ് ഇതിന്റെ ഉറവിടമെന്ന് ഒരുകൂട്ടം ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും വന്നിട്ടുമില്ല.ഇപ്പോഴിതാ വെെറസ് മനുഷ്യരിലേക്ക് എത്തിച്ചത് ഈനാംപേച്ചികളെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ചൈനീസ് ഗവേഷകർ. ഈനാംപേച്ചിയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതക ഘടനയ്ക്ക് രോഗം ബാധിച്ച മനുഷ്യരിലെ വൈറസിന്റെ ഘടനയുമായി 99 % സാദൃശ്യമുണ്ടെന്നാണ് കണ്ടെത്തൽ.കൊറോണയെ കുറിച്ച് ആദ്യം മുന്നറിയിപ്പു നൽകിയ ഡോക്ടർ ലീ വെൻലിയാങ് (34) കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു. ഡോക്ടറുടെ വിയോഗത്തിലുള്ള ദുഃഖം സമൂഹമാദ്ധ്യമങ്ങളിൽ അപ്രതീക്ഷിതമായി സർക്കാരിനെതിരെയുള്ള പ്രതിഷേധമായി മാറിയതോടെ ഇന്റർനെറ്റിൽ കർശന നിയന്ത്രണമാണ്. ലീ വെൻലിയാങ്ങിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്. കൊറോണ വൈറസ് ബാധ ചൈനാ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കും മുൻപേ ലീ മുന്നറിയിപ്പ് നൽകിയിരുന്നു.Kerala

Gulf


National

International