കേരള പുലയര്‍ മഹാസഭ വെങ്ങല്ലൂര്‍ ശാഖ വാര്‍ഷിക സമ്മേളനം നടത്തിtimely news image

      തൊടുപുഴ:കേരള പുലയര്‍ മഹാസഭ വെങ്ങല്ലൂര്‍ ശാഖ വാര്‍ഷിക സമ്മേളനം തൊടുപുഴ വെങ്ങല്ലൂർ സിൻസിയർ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു.സമ്മേളനത്തിനു മുന്നോടിയായ് നൂറുകണക്കിനുപ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം വെങ്ങല്ലൂർ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്ത് നിന്നും സമ്മേമേളന വേദിയിലേക്ക് നടന്നു. നഗരസഭ ചെയര്‍പേഴ്സണ്‍  ജെസി ആന്‍റണി ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്‍റ്  കുട്ടിയമ്മ രാജപ്പന്‍ അദ്ധ്യക്ഷയായി.ജില്ലാ ജോ.സെക്രട്ടറി സി.സി ശിവന്‍ മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം  ജില്ലാ സെക്രട്ടറി ടി.എ ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി സുരേഷ്കണ്ണന്‍,ഖജാന്‍ജി അനീഷ്,വെെ.പ്രസിഡന്‍റ്  വത്സമോഹന്‍,മഹിളാഫെഡറേഷന്‍ യൂണിയന്‍ സെക്രട്ടറി വിലാസിനി ശ്രീധരന്‍, ജോ.സെക്രട്ടറി സിമിസന്തോഷ്,ശാഖ സെക്രട്ടറി രാജീവ്,ഖജാന്‍ജി പൊന്നപ്പന്‍,തുടങ്ങിയവര്‍ സംസാരിച്ചുKerala

Gulf


National

International