മൂലമറ്റം സെന്റ്‌.ജോസഫ്‌ കോളേജില്‍ ഡോ:സിബി ജോസഫ്‌ മെമ്മോറിയല്‍ ദേശിയ രസതന്ത്ര പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.timely news image

മൂലമറ്റം:സെന്റ്‌.ജോസഫ്‌ കോളേജിലെ കെമിസ്‌ട്രി പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ഡോ:സിബി ജോസഫ്‌ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശിയ രസതന്ത്ര പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. കോളേജ്‌ മാനേജര്‍ റവ: ഡോ.ജോസ്‌ നെടുംപാറ സി.എം.ഐ അദ്ധ്യക്ഷത വഹിച്ച യോഗം ബാംഗ്ലൂര്‍ ഐ.ഐ.എസ്‌.സി ഓര്‍ഗാനിക്ക്‌ കെമിസ്‌ട്രി വിഭാഗം പ്രൊഫസര്‍ ഉദയ മൈത്ര ഉദ്‌ഘാടനം നിര്‍വഹിച്ചു. കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും കോളേജുകളില്‍ നിന്നുമായി നൂറിലധികം എം.എസ്‌.സി,റിസേര്‍ച്ച്‌ വിദ്യാര്‍ഥികള്‍ പങ്കെടുത്തു ഇരുപത്തിഒന്ന്‌ ശാസ്‌ത്ര പ്രബന്ധങ്ങള്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു. തിരുവനന്തപുരം ഐ.ഐ.എസ്‌.ഇ.ആര്‍ പ്രഫസര്‍ മഹേഷ്‌ ഹരിഹരന്‍, കോളേജ്‌ പ്രിന്‍സിപ്പാള്‍ ഡോ.സാജു.എം.സെബാസ്റ്റ്യന്‍, ബര്‍സാര്‍ ഫാ.ലിബിന്‍ വലിയപറമ്പില്‍ സി.എം.ഐ കെമിസ്‌ട്രി വിഭാഗം മേധാവി ഡോ.എബി.പി. കോശി ഡോ.ജോസ്‌ ജയിംസ്‌, ഡോ.ജിന്‍സണ്‍.എസ്‌.വേലംകുന്നേല്‍, അഡ്വ.ടോം മാത്യു, ഡോ.സിജോ ഫ്രാന്‍സിസ്‌, ഡീനാ പോള്‍, ഡോ.ജയിന്‍ മരിയ തോമസ്‌, ജയ്‌സ്‌മരിയ ജോര്‍ജ്‌,മുബീന സൈനുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.Kerala

Gulf


National

International