ടച്ചിങ്‌സ് മുറി നൽകിയില്ല ;കൺസ്യൂമർഫെഡ് മദ്യവില്പനശാലയുടെ മാറ്റം തൊടുപുഴയിൽ റദ്ദ് ചെയ്തുtimely news image

  തൊടുപുഴ :തൊടുപുഴ കർഷക ഓപ്പൺ മാർക്കറ്റിനു  എതിർവശമുള്ള  കൺസ്യൂമർഫെഡ്  മദ്യ വിൽപ്പന ശാല  കോലാനി  വെങ്ങല്ലൂർ റോഡിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ഉത്തരവ്  അധികൃതർ റദ്ദ് ചെയ്തത്  ടച്ചിങ് കട നടത്താനുള്ള മുറി  സി പി എം നിർദേശിക്കുന്ന ആൾക്ക് നല്കാത്തതുമൂലമെന്നു ആക്ഷേപം .രണ്ടു മദ്യശാലകൾ അടുത്തടുത്തു പ്രവർത്തിക്കുന്നതും  ബസ് സ്റ്റോപ്പ് ഉൾപ്പെടെ തിരക്കേറിയ സ്ഥലത്തും ആയതിനാലാണ് കോലാനി  വെങ്ങല്ലൂർ റോഡിൽ മുറി കണ്ടെത്തിയത് .ഇന്ന്  രാവിലെ മുതൽ സ്ഥാപനം  അവിടേയ്ക്കു മാറ്റി പ്രവർത്തിക്കുന്നതിന്  അനുമതി നൽകിയിരുന്നു .നിലവിലുള്ള കടയിലെ സ്റ്റോക്ക് വാഹനത്തിൽ കയറ്റുകയും ചെയ്തു .ഇന്ന് രാവിലെ ലോഡുമായി അവിടെ എത്തിയപ്പോൾ  സി ഐ ടി യു  തൊഴിലാളികൾ ലോഡ് ഇറക്കാൻ വിസമ്മതിച്ചു .ഇതിനു പിന്നിലെ കാരണം അന്വേഷിച്ചപ്പോഴാണ് ടച്ചിങ്‌സ് കടയുടെ വിവരം പുറത്തായത് .സി പി എമ്മിന്റെ പ്രാദേശിക നേതാവിന് അരി വാങ്ങാൻ  ഒരു മുറി നൽകണമെന്ന  ചെറിയ ആവശ്യമേ പാർട്ടി നേതാക്കൾ ഉന്നയിച്ചുള്ളു .ഇതിനു കെട്ടിട ഉടമ വിസമ്മതം  പറഞ്ഞതാണ് പൊല്ലാപ്പായതു .അങ്ങിനെ ലൈസൻസ് വീണ്ടും റദ് ചെയ്തു പത്തരയോടെ മദ്യഷോപ്  വീണ്ടും പഴയ സ്ഥലത്തു പുനരാരംഭിച്ചു .ഇതിനിടെ കെട്ടിട ഉടമ ടച്ചിങ്‌സ്  വിൽക്കാനുള്ള മുറി നൽകാമെന്ന് അറിയിച്ചതായും സൂചനയുണ്ട് .വീണ്ടും ലൈസൻസ് അങ്ങോട്ട് മാറ്റി അവിടെ നാളെ ഷോപ്പ് തുറക്കാനും നീക്കം നടക്കുന്നുണ്ടത്രേ .കേരളത്തിൽ വ്യവസായ വിപ്ലവം നടക്കണമെങ്കിൽ ഒരു വീതം പാർട്ടി നേതാക്കൾക്ക് നൽകണമെന്ന സന്ദേശമാണ്  ഈ സംഭവം നൽകുന്നത് .സർക്കാർ ഓഫീസുകളിൽ  വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരെ പല ദിവസം നടത്തിക്കുന്ന ഉദ്യോഗസ്റ്റഡ് തന്നെയാണ് മദ്യശാലയുടെ കടലാസുകൾ നിമിഷ നേരം കൊണ്ട് ശരിയാക്കുന്ന തു .ഇതാണ്  നമ്മുടെ തൊഴിൽ സംസ്ക്കാരമെന്നും പറയേണ്ടിയിരിക്കുന്നു .Kerala

Gulf


National

International