സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില കുറച്ചു; ഇനി മുതൽ 13 രൂപtimely news image

തിരുവനന്തപുരം: സംസ്ഥാനത്ത് വിൽപന നടത്തുന്ന കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയായി കുറച്ച് സർക്കാർ ഉത്തരവ്. അവശ്യസാധന വില നിയന്ത്രണനിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് വില നിശ്ചയിച്ചത്. ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. വിജ്ഞാപനം ഉടനിറങ്ങും. ഇപ്പോൾ നികുതി ഉൾപ്പെടെ എട്ടു രൂപയ്ക്കാണ് ഒരു ലിറ്റർ കുപ്പിവെള്ളം ചില്ലറ വിൽപനക്കാർക്കു ലഭിക്കുന്നത്. എന്നാൽ വിൽക്കുന്നതാകട്ടെ 20 രൂപയ്ക്കാണ്. ഇതിനെതിരെ വ്യാപകമായ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്‍റെ ഇടപെടൽ. വേനൽക്കാലം ആരംഭിക്കാനിരിക്കുന്നതും കണക്കിലെടുത്താണ് സർക്കാർ വേഗത്തിൽ നടപടി സ്വീകരിച്ചത്. ഇത്തവണയും കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. വില നിർണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിൽക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും. ഈ വ്യവസ്ഥകൾ അനുസരിച്ച് സംസ്ഥാനത്ത് 220 പ്ലാന്‍റുകൾ പ്രവർത്തിക്കുന്നുണ്ട്.Kerala

Gulf


National

International