ഡൽഹിയിൽ കോൺഗ്രസിന് സമ്പൂർണ പരാജയം; പി.സി ചാക്കോ രാജിവച്ചുtimely news image

ന്യൂ​ഡ​ല്‍​ഹി: ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ല്‍​വി​ക്ക് പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പി.​സി ചാ​ക്കോ സ്ഥാ​നം രാ​ജി​വെ​ച്ചു. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​ക്ക് പി.​സി.​ചാ​ക്കോ രാ​ജി​ക്ക​ത്ത് കൈ​മാ​റി. ഷീ​ലാ ദീ​ക്ഷി​ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് 2013-ലാ​ണ് ഡ​ല്‍​ഹി​യി​ല്‍ കോണ്‍ഗ്രസിന്‍റെ പ​ത​നം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് രാ​ജി​വെ​ക്കു​ന്ന​തി​ന് മു​മ്പാ​യി ചാ​ക്കോ പ​റ​ഞ്ഞു. എ​എ​പി ക​ട​ന്ന് വ​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന്‍റെ വോ​ട്ട് ബാ​ങ്കി​നെ മു​ഴു​വ​ന്‍ അ​പ​ഹ​രി​ച്ചു. അ​തൊ​രി​ക്ക​ലും തി​രി​കെ ലഭി​ക്കി​ല്ല. അ​ത് എ​എ​പി​യി​ല്‍ ത​ന്നെ തു​ട​രു​ക​യാ​ണ് ചാ​ക്കോ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യു​ടെ ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് ഡ​ല്‍​ഹി പി​സി​സി അ​ധ്യ​ക്ഷ​ന്‍ സു​ഭാ​ഷ് ചോ​പ്രയും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ രാ​ജി​വെ​ച്ചി​രു​ന്നു.Kerala

Gulf


National

International