സിഎജി റിപ്പോർട്ട്: എൻഐഎ, സിബിഐ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്‍റെ കത്ത്timely news image

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റ ക്രമക്കേട് നടത്തിയെന്നുള്ള സിഎജിയുടെ കണ്ടെത്തലുകളിൽ എൻഐഎ, സിബിഐ അന്വേഷണങ്ങൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർക്കും കത്ത് നൽകാൻ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. പൊലീസിന് വേണ്ടി ചട്ടവിരുദ്ധമായി വാഹനങ്ങളും കമ്പ്യൂട്ടറുകളും മറ്റും വാങ്ങിയതായുള്ള സിഎജി റിപ്പോർട്ടിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. തോക്കുകളും വെടിയുണ്ടകളും കാണാനില്ല എന്ന റിപ്പോർട്ടിൽ ദേശീയ സുരക്ഷ ഏജൻസിയുടെ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്. നാളെ ഗവർണറെ കണ്ടും ഈ ആവശ്യങ്ങൾ ഉന്നയിച്ച് കത്ത് നൽകും. പൊലീസിന്‍റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുൾപ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളാണ് സിഎജി റിപ്പോർട്ടിലുള്ളത്.Kerala

Gulf


National

International