ആഗ്ര- ലക്നൗ എക്സ്പ്രസ്‌വേയിൽ ബസ് അപകടത്തിൽപ്പെട്ടു;16 മരണംtimely news image

ആഗ്ര: ആഗ്ര-ലക്നൗ എക്സ്പ്രസ്‌വേയിൽ ബസ് ട്രക്കിന് പിന്നിലിടിച്ച് 16 പേർ മരിച്ചു. 20 ഓളം പേർക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. ഡൽഹിയിൽ നിന്ന് ബിഹാറിലേക്ക് 40 യാത്രികരുമായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഫിറോസാബാദ് ജില്ലയിലെ നഗ്ല ഖൻഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. എക്സ്പ്രസ്‌വേയിൽ പൊട്ടിയ ടയർ മാറ്റിയിടുന്നതിനായി നിർത്തിയിട്ട ട്രക്കിന് പിന്നിൽ വന്ന് ബസ് ഇടിക്കുകയായിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തിനത്തിലാണ് മരിച്ചവരുടെ മൃതദേഹങ്ങളും പരുക്കേറ്റവരേയും ബസിൽ നിന്ന് പുറത്തേക്കെത്തിച്ചത്. പരുക്കേറ്റവരേയും മരിച്ചവരേയും യുപി റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിലേക്ക് മാറ്റി.Kerala

Gulf


National

International