കത്തോലിക്ക വൈദികന്‍ നടത്തിവരുന്ന സ്ഥാപനത്തിലെ അന്തേവാസിയായ യുവതിയ്‌ക്ക്‌ ക്ഷേത്രത്തില്‍ താലികെട്ട്‌.timely news image

കത്തോലിക്ക വൈദികന്‍ നടത്തിവരുന്ന സ്ഥാപനത്തിലെ അന്തേവാസിയായ യുവതിയ്‌ക്ക്‌ ക്ഷേത്രത്തില്‍ താലികെട്ട്‌. തൊടുപുഴയില്‍ നിന്നാണ്‌ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം നല്‍കിയ വിവാഹം. അനാഥയായി വളര്‍ന്ന ദേവിയ്‌ക്ക്‌ പുതുജീവിതം നല്‍കു അഖില്‍. കത്തോലിക്ക വൈദികന്റെ സംരക്ഷണയില്‍ വളര്‍ന്ന ദേവിയുടെയും അഖിലിന്റെയും താലികെട്ട്‌ ക്ഷേത്രത്തിലായിരുന്നു. മതചിന്തകള്‍ അടുത്തനാളില്‍ ഭികരമായിരിക്കുന്ന തൊടുപുഴക്കാര്‍ക്ക്‌ ഇത്‌ വേറിട്ടൊരു അനുഭവമായി. തൊടുപുഴ ആസാദ്‌ ബുക്‌ സെന്റര്‍ സ്ഥാപകന്‍ ഫാ. മാത്യു ജെ കുന്നത്ത്‌ നടത്തിവരുന്ന സേവ്യേഴ്‌സ്‌ ഹോമില്‍ അഞ്ചാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ്‌ ദേവി എത്തിച്ചേര്‍ന്നത്‌. പ്ലസ്‌ ടു വിദ്യാഭ്യാസത്തിനു ശേഷം തയ്യല്‍ ജോലികളും പഠിച്ച്‌ സേവ്യേഴ്‌സ്‌ ഹോമിലെ കുഞ്ഞുങ്ങളെ നോക്കി വരുന്നതിനിടയിലാണ്‌ വിവാഹ അഭ്യര്‍ത്ഥനയുമായി പുതുപ്പരിയാരം സ്വദേശി അഖില്‍ എത്തുന്നത്‌. അഖിലിന്റെ മാതാപിതാക്കളുമായി കുന്നത്തച്ചന്‍ സംസാരിച്ചാണ്‌ വിവാഹം ഉറപ്പിച്ചത്‌. വ്യാഴാഴ്‌ചയാണ്‌ ഹിന്ദു ആചാരപ്രകാരം ഇരുവരുടെയും വിവാഹം നടന്നത്‌. തുടര്‍ന്ന്‌ സേവ്യേഴ്‌സ്‌ ഹോമില്‍ വിരുന്നുസത്‌ക്കാരം ഒരുക്കിയിരുന്നു. ദേവിയുടെ വിവാഹം ആഘോഷമാക്കാന്‍ സേവ്യേഴ്‌സ്‌ ഹോമിന്റെ അയല്‍വാസികളും അഭ്യുദയകാംക്ഷികളും സജീവമായി രംഗത്തുണ്ടായിരുന്നു. വെള്ളത്തിന്റെ ക്ഷാമം പരിഹരിക്കാന്‍ അയല്‍വാസിയായ സുബൈര്‍ സഹായ ഹസ്‌തം നീട്ടി. സാമൂഹികപ്രവര്‍ത്തകനും ഹോട്ടല്‍ ഉടമയുമായ മുന്‍ സന്തോഷ്‌ ട്രോഫി താരം പി.എ. സലിംകുട്ടി സദ്യവട്ടങ്ങളൊരുക്കിയത്‌. ഫാ. ഫ്രാന്‍സിസ്‌ ചേലപ്പുറത്ത്‌, ആകാശപ്പറവയിലെ ഷാജന്‍ കുന്നിലേടത്ത്‌, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷേര്‍ളി ജയപ്രകാശ്‌, ജോസ്‌ സി പീറ്റര്‍ തുടങ്ങി നിരവധിയാളുകള്‍ വിവാഹസത്‌ക്കാരത്തിന്‌ മുന്‍നിരയിലുണ്ടായിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി, കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്‌, സെന്റ്‌ മേരീസ്‌ ആശുപത്രിയിലെ ഡോക്‌ടര്‍മാരായ മാത്യു, ജേക്കബ്ബ്‌, തോമസ്‌, ജോഷി, തുടങ്ങി നിരവധിയാളുകള്‍ ആശംസ നേരുവാന്‍ എത്തിയിരുന്നു. അനാഥയായ ഒരു പെണ്‍കുട്ടിയെ ജീവിതത്തിലേയ്‌ക്ക്‌ കൈപിടിച്ചു വിട്ടതിന്റെ സന്തോഷത്തിലാണ്‌ ഫാ. മാത്യു ജെ കുന്നത്തും സേവ്യേഴ്‌സ്‌ ഹോമും.Kerala

Gulf


National

International