മരുമകളും ഭര്‍തൃമാതാവും അടുത്തടുത്ത ദിവസങ്ങളില്‍ മരണമടഞ്ഞു. സംസ്‌ക്കാരം ശനിയാഴ്‌ച.timely news image

തൊടുപുഴ : മരുമകളും ഭര്‍തൃമാതാവും അടുത്തടുത്ത ദിവസങ്ങളില്‍ മരണമടഞ്ഞു. പെരുമ്പിള്ളിച്ചിറ മഞ്ചപ്പിള്ളില്‍ എം.വി മാത്യുവിന്റെ ഭാര്യ കുട്ടിയമ്മയാണ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്‌. 72 വയസ്സായിരുന്നു. കുട്ടിയമ്മയുടെ സംസ്‌ക്കാരം ശനിയാഴ്‌ച നടത്താനിരിക്കെയാണ്‌ ഭര്‍തൃമാതാവ്‌ റോസ വര്‍ഗീസ്‌ മരണമടയുന്നത്‌. റോസയ്‌ക്ക്‌ 100 വയസ്സായിരുന്നു. ഇരുവരുടെയും സംസ്‌ക്കാരം ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2-ന്‌ പെരുമ്പിള്ളിച്ചിറ സെന്റ്‌ ജോസഫ്‌ പള്ളിയില്‍ നടക്കും. കുട്ടിയമ്മ രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമാണ്‌. ജോര്‍ജി, റോസ്‌മിന്‍, റോബിന്‍ എന്നിവര്‍ മക്കളാണ്‌. അറക്കുളം മുണ്ടിയാങ്കല്‍ ബിന്ദുമോള്‍, മൂവാറ്റുപുഴ കാപ്പന്‍ സജി, കാഞ്ഞങ്ങാട്‌ തരണിയില്‍ സഞ്‌ജു എന്നിവര്‍ മരുമക്കളാണ്‌. റോസ പെരുമ്പിള്ളിച്ചിറ കളരിപ്പറമ്പില്‍ കുടുംബാംഗമാണ്‌. റോസക്കുട്ടി, ജോര്‍ജ്‌, പരേതനായ ജോസ്‌, മാത്യു, ത്രേസ്യാമ്മ എന്നിവര്‍ മക്കളാണ്‌. ചായിപ്പാന്‍കുഴി തോട്ടുപുറത്ത്‌ പരേതനായ റ്റി.വി.പോള്‍, ചിറ്റൂര്‍ കഴിക്കച്ചാലില്‍ ചിന്നമ്മ, പരേതയായ കുട്ടിയമ്മ, നെടിയശാല ചിറയ്‌ക്കല്‍ സി.ജെ.ജോസഫ്‌ എന്നിവര്‍ മരുമക്കളുമാണ്‌.Kerala

Gulf


National

International