പുൽവാമ: രാജ്യം ഒരിക്കലും മറക്കില്ലെന്ന് മോദി, ആരാണ് നേട്ടമുണ്ടാക്കിയതെന്ന് രാഹുൽtimely news image

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ് തികയവേ ആക്രമണത്തിൽ ജീവൻ നഷ്ടമായ സിആർപിഎഫ് ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വർഷം നടന്ന പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ. നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമർപ്പിച്ച വിശിഷ്ട വ്യക്തികളായിരുന്നു അവർ. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പുൽവാമ ജവാന്മാരെ അനുസ്മരിച്ചു. ആക്രമണത്തിന്‍റെ അന്വേഷണം സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് അദ്ദേഹം മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ ചോദ്യങ്ങൾ.Kerala

Gulf


National

International