വെടിയുണ്ട കാണാതയ കേസിൽ കടകംപള്ളിയുടെ ഗൺമാനും പ്രതി; കുറ്റം തെളിയുന്നതുവരെ സ്റ്റാഫെന്ന് മന്ത്രിtimely news image

തിരുവനന്തപുരം: കേരള പൊലീസിന്‍റെ വെടിയുണ്ടകൾ കാണാതായ കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാനും പ്രതി. പേരൂർക്കട പൊലീസ് 2019 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്. പതിനൊന്ന് പ്രതികളുള്ള കേസിൽ മൂന്നാം പ്രതിയാണ് കടകംപള്ളിയുടെ ഗൺമാൻ സനിൽ കുമാർ. രജിസ്റ്റർ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് പൊലീസുകാരെ പ്രതികളാക്കിയിരിക്കുന്നത് രജിസ്റ്ററിൽ സ്റ്റോക് സംബന്ധിച്ച തെറ്റായ വിവരം പ്രതികൾ രേഖപ്പെടുത്തിയെന്നും വഞ്ചനയിലൂടെ പ്രതികൾ അമിതലാഭം ഉണ്ടാക്കിയെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടന്നിട്ടില്ല. അതേസമയം കുറ്റവാളിയെന്ന് തെളിയും വരെ സനിൽ കുമാർ തന്‍റെ സ്റ്റാഫായി തുടരുമെന്ന് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.Kerala

Gulf


National

International