തുടങ്ങനാടിന്റെ മുത്തശ്ശി 109-ാം വയസില്‍ വിടപറഞ്ഞുtimely news image

തൊടുപുഴ : അഞ്ച്‌ തലമുറകളെ കാണാന്‍ അസുലഭ ഭാഗ്യം ലഭിച്ച തുടങ്ങനാട്‌ നെല്ലിക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ കത്രീന (109) നിര്യാതയായി. പട്ടിത്താനം പഴയിടത്ത്‌കാലായില്‍ ഔസേപ്പിന്റെയും മറിയത്തിന്റെയും മകളായ കത്രീനയുടെ ജനനം 1911 ഡിസംബര്‍ 25ന്‌ ആയിരുന്നു. പതിനാറാമത്തെ വയസില്‍ തുടങ്ങനാട്‌ സെന്റ്‌ തോമസ്‌ പള്ളിയിലായിരുന്നു വിവാഹം. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മുത്തശ്ശിയായ കത്രീന അമ്മച്ചിയുടെ ജന്മദിനാഘോഷം ഡിസംബറില്‍ ആഘോഷപൂര്‍വ്വം നടന്നിരുന്നു. സംസ്‌കാരം 15/02/2020  ഉച്ചകഴിഞ്ഞ്‌ 3.30ന്‌ തുടങ്ങനാട്‌ സെന്റ്‌ തോമസ്‌ പള്ളിയില്‍. മക്കള്‍ : അച്ചാമ്മ, മാമി, ഫ്രാന്‍സീസ്‌, ലൈസ, പരേതരായ ജോസഫ്‌, തോമസ്‌, സെബാസ്റ്റ്യന്‍. മരുമക്കള്‍ : മേരി മൂഴൂര്‍ (ചിന്നാര്‍), എല്‍സി കുഞ്ഞുവീട്ടില്‍ (വാഴക്കുളം), സിസിലി മണിയമാക്കല്‍ (പ്രവിത്താനം), ഓമന ചീങ്കല്ലേല്‍ (മൂന്നാനി), ബേബി ഇടശ്ശേരില്‍ (മുതലക്കോടം), പരേതനായ പൈലി കൊല്ലംകുളം (തുടങ്ങനാട്‌), തോമസ്‌ കാവുംപ്രായില്‍ (കുളമാവ്‌)     Kerala

Gulf


National

International