തൊടുപുഴയിൽ പര്‍ദ ധരിച്ചെത്തിയ സ്ത്രീ ഒന്നര വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു പിടിയിൽtimely news image

  തൊടുപുഴ: കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തു.ആന്ധ്ര  സ്വദേശിനിയായ ഷമിം ബീവി (60)യാണ് പിടിയിലായത്. ഇടവെട്ടി വലിയജാരം നീലിയാനിക്കല്‍  മുജീബിന്റെ ഒന്നരവയസുള്ള പെണ്‍കുഞ്ഞിനെയാണ് പര്‍ദ ധരിച്ചെത്തിയ സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.പിടിയിലാകുമെന്നറിഞ്ഞതോടെ കുട്ടിയെ വലിച്ചെറിഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ച ഇവരെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.കുട്ടിയെ കുളിപ്പിച്ച് വീടിന്റെ മുന്‍വശത്ത് ഇരുത്തിയ ശേഷം മുത്തശി മുറിക്കുള്ളിലേക്ക് പോയ  സമയം ഇവര്‍  ഹാളില്‍ കയറി കുട്ടിയെ എടുത്ത് പുറത്തേക്ക് കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയെ   കാണാതായതോടെ മുറ്റത്തേക്ക് നോക്കിയപ്പോള്‍  സ്ത്രീ കുട്ടിയെ തോളിലിട്ട് പോകാന്‍  ശ്രമിക്കുന്നതാണ് കണ്ടത്. ഇവര്‍ ബഹളം വച്ചതോടെ മുറ്റത്തു കിടന്ന കാറിന്റെ ബോണറ്റിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞു ഓടി രക്ഷപെടുകയായിരുന്നു. മുത്തശി ഇതോടെ കുട്ടിയെയുമെടുത്ത് അയല്‍വീട്ടിലെത്തി വിവരം അറിയിച്ചു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് സ്ത്രീക്കായി തിരച്ചില്‍ നടത്തുന്നതിനിടെ മാര്‍ത്തോമാ ഭാഗത്ത് കണ്ടെത്തി. നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതി പൊലിസിനോടു പറയുന്നത്.പ്രതിയെ ശനിയാഴ്ച  കോടതിയില്‍ ഹാജരാക്കും.തൊടുപുഴ മേഖലയിൽ ഇത്തരം സംഘങ്ങൾ വ്യാപകമായി തമ്പടിച്ചിട്ടുണ്ട് .പക്ഷെ  നിയമങ്ങളും മനുഷ്യാവകാശ സംഘടനകളും  സജീവമായ നാട്ടിൽ കുറ്റവാളികളെ പിടികൂടുവാൻ പോലീസ് മടിക്കുന്ന സ്ഥിതിയാണ് .യാചക നിരോധന മേഖലയാണെകിലും  തൊടുപുഴ പോലീസ് സ്റ്റേഷന് അമ്പതു വാരത്താണ് യാചകരുടെ താമസം .ഇവരെ മാറ്റുവാൻ പോലീസ് ശ്രമിച്ചാൽ മനുഷ്യാവകാശ പ്രവർത്തകർ എന്ന പേരിൽ  ചിലർ ഇടപെടും .വെറുതെ എന്തിനു പൊല്ലാപ്പ് പിടിക്കുന്നുവെന്നാണ് പോലീസ് നിലപാട് ....Kerala

Gulf


National

International