തൊടുപുഴ കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ തുറപ്പിക്കാൻ ആമ്പൽ ജോർജ് ശനിയാഴ്ച തലസ്ഥാനത്തു ഉപവസിക്കും .timely news image

  തിരുവനന്ത പുരം:ഒട്ടേറെ ജന നേതാക്കളുള്ള തൊടുപുഴയിലെ ട്രാൻസ്‌പോർട്ട് ഡിപ്പോ പുതിയ മന്ദിരത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കാൻ നടപടി ആവശ്യപ്പെട്ടു മുൻ കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായ ആമ്പൽ ജോർജ്  ശനിയാഴ്ച തലസ്ഥാനത്തു ഏകദിന ഉപവാസ സമരം നടത്തും .ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഡിപ്പോ തുറപ്പിക്കാൻ രണ്ടു വര്ഷം പരിശ്രമിച്ചിട്ടും നടപടി ആകാത്തതിനെ തുടർന്നാണ് ആമ്പൽ ഒറ്റയാൻ സമരവുമായി രംഗത്തെത്തിയത് .ആമ്പലിന്റെ വാക്കുകൾ ഇങ്ങനെ .. ഞാൻ നാളെ (15 -02 -2020 )നു KSRTC ഭവന് മുൻപിൽ ഗാന്ധിയൻ സഹന ഉപവാസ സമരം നടത്തുകയാണ്. എന്റെ നാടിൻറെ വികസനത്തിന് വേണ്ടി എന്റെ സഹോദരങ്ങളോടുള്ള ഒരു പൊതുപ്രവർത്തകന്റെ കടപ്പാടായി ഞാൻ ഇതിനെ കാണുന്നു. കഴിഞ്ഞ 7 വർഷമായി ഇടതു വലതു രാഷ്ട്രീയ പാർട്ടികളാൽ അവഗണിക്കപ്പെട്ടു കിടന്ന KSRTC ബസ്സ്റ്റാൻഡ് പൊതുജനങ്ങൾക്കു തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു ആദ്യമായി സമരവുമായി രംഗത്ത് വരാനും ഇവിടുത്തെ ചെറുതും വലുതുമായ സകലമാന രാഷ്ട്രീയ നേതാക്കളെയും മതപുരോഹിതരെയും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരെയും ഒരു കുടകീഴിൽ അണിനിരത്തി സമരം ജനമനസുകളിലെത്തിക്കാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർഥ്യം ഉണ്ട്. ഇത് "ഉമിത്തീ" നീറി പിടിക്കുന്നത് പോലെ ഒരു തീ ജ്വാലയായി , ജനങ്ങൾ ഈ വിഷയം ഏറ്റെടുക്കുമെന്നും ഞാൻ വിശ്വസിക്കുന്നു . ഞാൻ നടത്തുന്ന സഹന സമരത്തിന് നിങ്ങളുടെ ഹൃദയം കൊണ്ടുള്ള അനുഗ്രഹം , ഇത്തിരി സ്നേഹം, ഒരു നിമിഷത്തെ പ്രാർത്ഥന ഇതാണ് ഞാൻ നിങ്ങളിൽ നിന്നും ആഗ്രഹിക്കുന്നത് .അത് ഉണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു . ഒരാളിൽ നിന്നും ഒരു രൂപ പോലും സ്വീകരിച്ചല്ല ഞാൻ ഈ സഹന സമരം നടത്തുന്നത് . ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നാം പെടുന്ന പെടാപ്പാടു പറഞ്ഞറിയിക്കാനാവില്ല . ഞാൻ നിങ്ങളിൽ ഒരുവനായി , നിങ്ങളുടെ പ്രതിനിധി ആയിട്ടാണ് ഇത്തരം കാര്യങ്ങളെ കാണുന്നത് .ബസ്സ്റ്റാൻഡ് തുറക്കുന്നത് വരെ പ്രാർത്ഥനയിലും കൂട്ടായ്മയിലും നമുക്ക് ഒരുമിച്ചു നിൽക്കാം ....... ആമ്പൽ ജോർജ് ഫോൺ /9447752860 Kerala

Gulf


National

International