കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻtimely news image

ന്യൂഡൽഹി: കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പി.എസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീർഘനാളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു കെ. സുരേന്ദ്രൻ. യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായ ശേഷമാണ് സുരേന്ദ്രൻ കേരള രാഷ്‌ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ലോക്സഭയിലേക്ക് കാസർഗോഡ് മണ്ഡലത്തിൽ നിന്ന് രണ്ട് തവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്ന് രണ്ട് തവണയും മത്സരിച്ച സുരേന്ദ്രൻ കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. ശബരിമല സമരത്തിൽ 22 ദിവസം സുരേന്ദ്രൻ ജയിൽവാസമനുഷ്ഠിച്ചു. കോന്നിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 40,000 ത്തോളം വോട്ട് നേടിയിരുന്നു സുരേന്ദ്രൻ. ഷീബയാണ് ഭാര്യ. മകൻ ഹരികൃഷ്ണൻ ബിടെക് ബിരുദധാരിയാണ്. മകൾ ഗായത്രി പ്ലസ്ടുവിന് പഠിക്കുന്നു.Kerala

Gulf


National

International