സി​എ​ജി: എ​ടു​ത്തു​ചാ​ടി പ്ര​തി​ക​രി​ക്കാ​തെ സി​പി​എം



timely news image

തി​രു​വ​ന​ന്ത​പു​രം: കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ (സി​എ​ജി) റി​പ്പോ​ർ​ട്ടി​ൽ എ​ടു​ത്തു​ചാ​ടി പ്ര​തി​ക​രി​ക്കേ​ണ്ടെ​ന്ന് സി​പി​എ​മ്മി​ൽ അ​നൗ​പ​ചാ​രി​ക ധാ​ര​ണ. ഇ​ന്ന​ലെ ന​ട​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഈ ​വി​ഷ‍യം ച​ർ​ച്ച​യാ​യി​ല്ല. ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ൽ ആ​രെ​ങ്കി​ലും ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കു​ന്നെ​ങ്കി​ൽ മാ​ത്ര​മേ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ക​യു​ള്ളൂ. അ​ല്ലെ​ങ്കി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി പ്ര​മേ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ജ​ൻ​ഡ മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ. തോ​ക്കും ഉ​ണ്ട​യും കാ​ണാ​താ​യ​തു​ൾ​പ്പെ​ടെ സി​എ​ജി ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​ധാ​ന ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​ത് യു​ഡി​എ​ഫി​ൽ ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ടി.​പി. സെ​ൻ​കു​മാ​ർ പൊ​ലീ​സ് മേ​ധാ​വി​യു​മാ​യി​രു​ന്ന​പ്പോ​ഴാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പൊ​ലീ​സി​നെ ന്യാ​യീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം ഇ​ക്കാ​ര്യം പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി ക്ര​മേ​ണ സ്വീ​ക​രി​ക്കാ​നും സി​പി​എം നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. സി​എ​ജി വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ച് ഇ​തി​ൽ സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​ൻ രാ​ഷ്ട്രീ​യം ക​ളി​ച്ചു എ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. സി​എ​ജി റി​പ്പോ​ർ​ട്ടി​ന്‍റെ തു​ട​ർ​ന​ട​പ​ടി ഇ​നി നി​യ​മ​സ​ഭ​യു​ടെ പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി​യാ​ണ് (പി​എ​സി) കൈ​ക്കൊ​ള്ളു​ന്ന​ത്. കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണ് പി​എ​സി ചെ​യ​ർ​മാ​ൻ. കെ. ​ക​രു​ണാ​ക​ര​നെ​തി​രാ​യ സി​എ​ജി​യു​ടെ പാ​മൊ​ലി​ൻ റി​പ്പോ​ർ​ട്ട് ആ​ളി​ക്ക​ത്തി​ച്ച​തി​നു പി​ന്നി​ൽ അ​ന്ന് എം.​എം. ഹ​സ​ൻ ചെ​യ​ർ​മാ​നാ​യ പി​എ​സി​യു​ടെ റി​പ്പോ​ർ​ട്ട് വ​ലി​യ പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്. ക​മ്മി​റ്റി മു​മ്പാ​കെ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കും. അ​തി​നി​ടെ, ഇ​ന്ന​ലെ ഡി​ജി​പി ബെ​ഹ്റ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ലീ​സ് ഉ​പ​ദേ​ഷ്ടാ​വ് ര​മ​ൺ ശ്രീ​വാ​സ്ത​വ​യും ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ച് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ന​ട​പ​ടി​ക​ൾ നി​യ​മ​പ്ര​കാ​രം തു​ട​ര​ട്ടെ എ​ന്നു ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ച്ചെ​ന്നാ​ണു വി​വ​രം. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ൽ ഇ​ന്ന​ലെ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഒ​ഴി​കെ​യു​ള്ള​വ​ർ സി​എ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ​നി​ന്നു വി​ട്ടു​നി​ന്നു. ഇ​ത് തി​രി​ച്ച​ടി​ച്ചാ​ലോ എ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.



Kerala

Gulf


National

International