ആമ്പൽ ജോർജ് തലസ്ഥാനത്തു ഉപവാസം തുടങ്ങിtimely news image

   റിപ്പോർട്ടും ചിത്രവും :സുരേഷ് തൊമ്മന്കുത്ത്  തിരുവനന്തപുരം :തൊടുപുഴയിലെ പുതിയ കെ എസ് ആർ ടി സി  മന്ദിരം പ്രവർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ടു പൊതുപ്രവർത്തകനായ  ആമ്പൽ ജോർജ്  തിരുവനന്തപുരം കെ എസ് ആർ ടി സി ആസ്ഥാനത്തു ഏകദിന ഉപവാസ സമരം ആരംഭിച്ചു .ഏഴു വർഷമായി തൊടുപുഴയിൽ ഡിപ്പോ താത്കാലിക ഷെഡിലാണ് പ്രവർത്തിക്കുന്നത് .നിർമ്മാണം പൂർത്തിയായി രണ്ടു വര്ഷം കഴിഞ്ഞിട്ട് ഡിപ്പോ പ്രവർത്തിപ്പിക്കുവാൻ അധികൃതർ തയ്യാറാകുന്നില്ല .ഉപവാസ സമരത്തിന് ആശംസ നേരാൻ മുൻ എം പി പീതാംബരക്കുറുപ്പ് എത്തിയിരുന്നു .ഗാന്ധി വേഷത്തിൽ  തോമസ് കുഴിഞ്ഞാലി  ചർക്കയുമായി സമര വേദിയിലുള്ളത് കാഴ്ചക്കാരെ ആകർഷിക്കുന്നുണ്ട് . കവി തൊമ്മന്കുത്ത്  ജോയി ,.മോഹനൻ പൂവത്തിങ്കൽ, ജിയോ ജോർജ് , ബിജു തോപ്പിൽ എന്നിവർ പ്രസംഗിച്ചു .Kerala

Gulf


National

International