സ്വർണവില 32,000 ത്തിലേക്ക്; പവന് ഇന്ന് കൂടിയത് 320 രൂപtimely news image

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. പവന് 320 രൂപയുടെ വർധനവാണ് ഇന്നു രേഖപ്പെടുത്തിയത്. ഗ്രാമിന് കൂടിയത് 40 രൂപ. 31,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില. രണ്ടു ദിവസമായി വില 31,480 രൂപയായിരുന്നു. ഈ മാസത്തിന്‍റെ തുടക്കത്തിൽ 29,920 രൂപയിൽ എത്തിയ വില പിന്നീട് തുടർച്ചയായി വർധനവ്  രേഖപ്പെടുത്തുകയായിരുന്നു. ദേശീയ വിപണയിൽ സ്വർണവില പത്ത് ഗ്രാമിന് 43,036 നിലവാരത്തിലേക്ക് ഉയർന്നു. ഈ മാസം ഇതുവരെ പവന് 1880 രൂപയാണ് കൂടിയത്. ആഗോളസമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന തളർച്ചയാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ നിക്ഷേപകർ കൂടുതലായി ആശ്രയിക്കുന്നതാണ് സ്വർണവില ഉയരാൻ കാരണം. വരും ദിവസങ്ങളിലും സ്വർണവില ഉയരുമെന്നാണ് റിപ്പോർട്ടുകൾ. Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ