കെഎഎസ് പരീക്ഷ ചോദ്യപേപ്പർ പാക്കിസ്ഥാനിൽ നിന്ന് കോപ്പിയടിച്ചത്; പി.ടി തോമസ് എംഎൽഎtimely news image

കൊച്ചി: കെഎഎസ് പരീക്ഷ നടത്തിപ്പിൽ ആരോപണവുമായി പി.ടി തോമസ് എംഎൽഎ. പാക്കിസ്ഥാനിൽ നിന്നുള്ള ചോദ്യങ്ങൾ ചോർത്തിയെന്നാണ് ആരോപണം. 2001 ലെ പാക്കിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയിലെ ആറ് ചോദ്യങ്ങൾ കെഎഎസ് ചോദ്യപേപ്പറിൽ പകർത്തിയെന്നാണ് പി.ടി തോമസിന്‍റെ ആരോപണം. പബ്ലിക് അഡ്മിനിസ്ട്രേഷൻ ചോദ്യപേപ്പറിലാണ് പാക്കിസ്ഥാൻ ചോദ്യങ്ങൾ കടന്നുകൂടിയതെന്നും ഇത് അന്വേഷിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. നേരത്തെ, പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ റാങ്ക് ഫയലിലുള്ള ചോദ്യങ്ങളിൽ ചിലതു പരീക്ഷയിൽ ഉൾപ്പെടുത്തിയെന്ന ആക്ഷേപം പിഎസ്‌സി അധികൃതർ തള്ളിയിരുന്നു. മുൻകൂട്ടി പ്രസിദ്ധീകരിച്ച സിലബസ് അനുസരിച്ചുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ സമാന വിഷയങ്ങളെക്കുറിച്ചു ചോദ്യം വരാം. എന്നാൽ കെഎഎസ് പരീക്ഷയുടെ പ്രത്യേക ചോദ്യ രീതി പോലും ആർക്കും മുൻകൂട്ടി മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നാണു പിഎസ്‌സി അധികൃതരുടെ വിലയിരുത്തൽ. അതിനാൽ പകർത്തൽ ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പ്രഥമ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ നടന്നത്. പരീക്ഷയുടെ ഉത്തര സൂചിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പരാതി 5 ദിവസത്തിനകം ഉദ്യോഗാർഥികളുടെ വെബ്സൈറ്റിലെ പ്രൊഫൈൽ വഴി നൽകാം. പരാതികളെല്ലാം പരിശോധിച്ച ശേഷം അന്തിമ ഉത്തര സൂചിക പിന്നീട് പ്രസിദ്ധീകരിക്കും.Kerala

Gulf


National

International