മാ​ട്രി​മണി സൈ​റ്റി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ; ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ മി​ലി​റ്റ​റി ന​ഴ്സ് അ​റ​സ്റ്റി​ൽ



timely news image

കൊ​ച്ചി: മാ​ട്രി​മണി​ സൈ​റ്റി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ ന​ൽ​കി യു​വാ​വി​ൽ നി​ന്നു  15 ല​ക്ഷം രൂ​പ  ത​ട്ടി​യ കേ​സി​ൽ മി​ലി​റ്റ​റി നേ​ഴ്സ് അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം വേ​ട്ട​മു​ക്ക് സൗ​ന്ദ​ര്യ ഹൗ​സി​ൽ സ്മി​ത(43) ആ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം മി​ലി​റ്റ​റി ക്യം​പി​ലെ ലെ​ഫ്റ്റ​ന​ന്റ്  കേ​ണ​ൽ  റാ​ങ്കു​ള്ള നേ​ഴ്സാ​ണ് ഇ​വ​ർ. പ​രാ​തി​ക്കാ​ര​നാ​യ യു​വാ​വ്  കേ​ര​ള  മാ​ട്രി​മോ​ണി എ​ന്ന ഏ​ജ​ൻ​സി​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. 2016 മേ​യി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ശ്രു​തി ശ​ങ്ക​ർ എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ പ്രൊ​ഫൈ​ലി​ലേ​ക്ക് താ​ത്പ​ര്യ​മ​റി​യി​ച്ചു മെ​സേ​ജ് അ​യ​ച്ചി​രു​ന്നു. താ​ത്പ​ര്യം അ​വ​ർ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. സ്മി​ത​യാ​യി​രു​ന്ന ശ്രു​തി എ​ന്ന പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ നി​ർ​മി​ച്ച് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ന് പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ അ​യ​ച്ചു​ന​ൽ​കി. ശ്രു​തി  എം​ബി​ബി​എ​സി​നു ശേ​ഷം കോ​ൽ​ക്ക​ത്ത​യി​ൽ എം​ഡി​ക്ക് പ​ഠി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ കു​ടും​ബ​മാ​യി മും​ബൈ​യി​ലാ​ണെ​ന്നു​മാ​ണു പ​രാ​തി​ക്കാ​ര​നോ​ടു പ​റ​ഞ്ഞ​ത്.  പ​രാ​തി​ക്കാ​ര​ൻ ശ്രു​തി​യു​ടെ ഫേ​സ്ബു​ക്ക് പ​രി​ശോ​ധി​ക്കു​മ്പോ​ൾ ആ ​പേ​രി​ൽ ഒ​രു പ്രൊ​ഫൈ​ൽ ഉ​ണ്ടാ​യി​രു​ന്നു. ക്ര​മേ​ണ, പ​രാ​തി​ക്കാ​ര​ന്‍റെ സാ​മ്പ​ത്തി​ക​സ്ഥി​തി മ​ന​സി​ലാ​ക്കി​യ പ്ര​തി അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​ന് എ​ന്നു​പ​റ​ഞ്ഞ് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു തു​ട​ങ്ങി. ഈ ​സ​മ​യം പ്ര​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ എ​ന്ന പ​റ​യു​ന്ന​വ​രു​മാ​യി പ​രാ​തി​ക്കാ​ര​ന്‍റെ മാ​താ​പി​താ​ക്ക​ൾ സം​സാ​രി​ച്ചി​രു​ന്നു.  വി​വാ​ഹം ഉ​റ​പ്പി​ച്ച​തി​നാ​ൽ പ്ര​തി  ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ എ​ല്ലാം പ​രാ​തി​ക്കാ​ര​ൻ പ​ണം അ​യ​ച്ചു കൊ​ടു​ത്തു. എ​ന്നാ​ൽ, വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ൾ പ​ല ഒ​ഴി​വു​ക​ളും പ​റ​യാ​ൻ തു​ട​ങ്ങി. അ​വ​സാ​നം വ​ള​രെ വി​ദ​ഗ്ധ​മാ​യി പ്ര​തി ത​നി​ക്ക് ക്യാ​ൻ​സ​ർ ആ​ണെ​ന്ന് പ​റ​ഞ്ഞു പ​രാ​തി​ക്കാ​ര​നെ ഒ​ഴി​വാ​ക്കി. ഒ​രി​ക്ക​ൽ​പോ​ലും പ്ര​തി വീ​ഡി​യോ ചാ​റ്റി​ങ്ങി​ലൂ​ടെ പ​രാ​തി​ക്കാ​ര​നു​മാ​യി  ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല.  അ​ത് തെ​റ്റാ​ണ് എ​ന്ന വി​ധ​ത്തി​ൽ പ​രാ​തി​ക്കാ​ര​നെ  ധ​രി​പ്പി​ച്ചി​രു​ന്നു. പ​ണം ന​ഷ്ട്ട​പെ​ട്ട പ്ര​തി നാ​ണ​ക്കേ​ട് ഓ​ർ​ത്ത് 2017 ൽ ​ശ്രു​തി​യു​മാ​യു​ള്ള ചാ​റ്റി​ങ് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു . എ​ന്നാ​ൽ ഒ​രു മാ​സം മു​മ്പ് വീ​ണ്ടും പ്ര​തി നി​യ​തി നാ​രാ​യ​ണ​ൻ എ​ന്ന പ്രൊ​ഫൈ​ലി​ൽ മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്തു പ​രാ​തി​ക്കാ​ര​നെ ബ​ന്ധ​പ്പെ​ട്ടു തു​ട​ർ​ന്നു​ള്ള പ്ര​തി​യു​ടെ സം​സാ​ര​ത്തി​ൽ പ​രാ​തി​ക്കാ​ര​ന് ത​ന്നെ ക​ബ​ളി​പ്പി​ച്ച പ​ഴ​യ പെ​ൺ​കു​ട്ടി ത​ന്നെ ആ​ണെ​ന്ന് മ​ന​സ്സി​ലാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ.​ലാ​ൽ​ജി​യു​ടെ മു​ൻ​പാ​കെ  യു​വാ​വ് പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.  തു​ട​ർ​ന്ന്  എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്റ്റ​ർ വി​ജ​യ് ശ​ങ്ക​ർ ,എ​സ്ഐ വി​ബി​ൻ ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ  പോ​ലീ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു. മാ​ട്രി​മോ​ണി​യി​ൽ ഓ​ഫി​സി​ലും ബാ​ങ്കി​ലും പൊ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി തീ​ർ​ത്തി​രി​ക്കു​ന്ന ര​ണ്ട് അ​ക്കൗ​ണ്ടു​ക​ളും വ്യാ​ജ പ്രൊ​ഫൈ​ൽ ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന്  പ്ര​തി അ​യ​ച്ചു​കൊ​ടു​ത്ത സ്മി​ത​യു​ടെ അ​ക്കൗ​ണ്ട് ഡീ​റ്റെ​യി​ൽ​സ്  പൊ​ലീ​സ് എ​ടു​ത്തു.  സ്മി​ത ഒ​രു തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണെ​ന്ന് പൊ​ലീ​സ് മ​ന​സ്സി​ലാ​ക്കി അ​ന്വേ​ഷ​ണം തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് വ്യാ​പി​പ്പി​ച്ചു തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ശ്രു​തി​യു​ടെ പേ​രി​ലും നി​യ​തി നാ​രാ​യ​ണ​ൻ എ​ന്ന പേ​രി​ലും വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി പ​രാ​തി​ക്കാ​ര​നെ വ​ഞ്ചി​ച്ച്‌ 15 ല​ക്ഷം ത​ട്ടി​യ​ത്  അ​ക്കൗ​ണ്ട് ഹോ​ൾ​ഡ​ർ ആ​യ സ്മി​ത എ​ന്ന പ്ര​തി ത​ന്നെ​യാ​ണെ​ന്ന് പൊ​ലീ​സി​ന് മ​ന​സ്സി​ലാ​യി.​ഇ​തോ​ടെ​യാ​ണ് അ​റ​സ്റ്റ്. 



Kerala

Gulf


National

International