കൊറോണയിൽ നിന്ന് മൊബൈലിനെ എങ്ങനെ രക്ഷിക്കാംtimely news image

# ഡോ. ​പി.​കെ. സു​നി​ൽ (ശി​ശു​രോ​ഗ വി​ദ​ഗ്ധ​ൻ), സു​ജി​ത് കു​മാ​ർ, ഇ‌ൻഫൊ ക്ലിനിക് പോ​ക്ക​റ്റി​ൽ.. ബാ​ഗി​ൽ.. മേ​ശ​പ്പു​റ​ത്ത്.. അ​ടു​ക്ക​ള​യി​ൽ.. ടി​വി സ്റ്റാ​ൻ​ഡി​ൽ.. ഫ്രി​ഡ്ജി​നു മു​ക​ളി​ൽ.. ഓ​വ​ന്‍റെ പു​റ​ത്ത്.. എ​ന്തി​ന്,​ ശു​ചി​മു​റി​യി​ലും മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​പോ​കു​ന്ന​വ​ർ ഫ്ല​ഷ് ടാ​ങ്കി​ന്‍റെ പു​റ​ത്തും മൊ​ബൈ​ൽ ഫോ​ൺ വ​ച്ചേ​ക്കാം. കൊ​റോ​ണാ​ക്കാ​ല​ത്ത് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​ൽ രോ​ഗ​പ്പ​ക​ർ​ച്ച​യ്ക്ക് സാ​ധ്യ​ത ഉ​ണ്ടോ? എ​ന്താ​ണ് നാം ​ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ?കൊ​റോ​ണ പോ​ലു​ള്ള അ​സു​ഖ​ങ്ങ​ൾ പ​ക​രാ​തി​രി​ക്കാ​ൻ കൈ​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മ​ല്ലോ. അ​പ്പോ​ൾ ന​മ്മ​ൾ സ​ദാ തൊ​ട്ടും ത​ലോ​ടി​യും ചു​ര​ണ്ടി​യും ലാ​ളി​ച്ചു​മി​രി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണി​ന്‍റെ കാ​ര്യ​മോ? മാ​ത്ര​മോ? എ​വി​ടെ​യൊ​ക്കെ കൊ​ണ്ടു​വ​യ്ക്കു​ന്നു ന​മ്മ​ൾ ആ ​ഫോ​ൺ ! പോ​ക്ക​റ്റി​ൽ.. ബാ​ഗി​ൽ.. മേ​ശ​പ്പു​റ​ത്ത്.. അ​ടു​ക്ക​ള​യി​ൽ.. ടി​വി സ്റ്റാ​ൻ​ഡി​ൽ.. ഫ്രി​ഡ്ജി​നു മു​ക​ളി​ൽ.. ഓ​വ​ന്‍റെ പു​റ​ത്ത്.. എ​ന്തി​ന്,​ ശു​ചി​മു​റി​യി​ലും മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​പോ​കു​ന്ന​വ​ർ ഫ്ല​ഷ് ടാ​ങ്കി​ന്‍റെ പു​റ​ത്തും മൊ​ബൈ​ൽ ഫോ​ൺ വ​ച്ചേ​ക്കാം. എ​ന്തൊ​ക്കെ ത​ര​ത്തി​ലു​ള്ള രോ​ഗാ​ണു​ക്ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ഫോ​ണി​ൽ എ​ത്തി​പ്പെ​ട്ടി​ട്ടു​ണ്ടാ​കു​ക. പോ​രാ​ത്ത​തി​ന് ചാ​റ്റ് ചെ​യ്യു​ന്ന​തി​നി​ട​യി​ലും സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലും തെ​റി​ക്കു​ന്ന ഉ​മി​നീ​ർ ക​ണ​ങ്ങ​ളു​ടെ അ​ഭി​ഷേ​കം പു​റ​മേ ! രോ​ഗാ​ണു​ക്ക​ളു​ടെ ക​ല​വ​റ​യാ​ണ് ഓ​രോ മൊ​ബൈ​ൽ ഫോ​ണും! കൊ​റോ​ണ​ക്കാ​ല​ത്ത് ഫോ​ൺ ഉ​പ​യോ​ഗ​ത്തി​ൽ ഏ​റെ ശ്ര​ദ്ധ പ​തി​പ്പി​ക്കേ​ണ്ട​തു​ണ്ട്. * ഇ​ട​യ്ക്കി​ടെ കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​കു​ക​യോ,​ ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ക​യോ ചെ​യ്യ​ണം. ന​മ്മു​ടെ കൈ​ക​ളി​ൽ നി​ന്നും രോ​ഗാ​ണു​ക്ക​ൾ ഫോ​ണി​ലേ​ക്ക് എ​ത്തു​ന്ന​ത് ഒ​രു പ​രി​ധി വ​രെ ത​ട​യാ​ൻ ഇ​ത് സ​ഹാ​യി​ക്കും. * സം​സാ​രി​ക്കാ​ൻ ഇ​യ​ർ ഫോ​ൺ അ​ല്ലെ​ങ്കി​ൽ ബ്ലൂ​ടൂ​ത്ത് ഡി​വൈ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാം. നാം ​സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഉ​മി​നീ​ർ​ക്ക​ണ​ങ്ങ​ൾ ഫോ​ണി​ൽ പ​തി​ക്കു​ന്ന​ത് ഇ​തു​വ​ഴി ത​ട​യാം. * കാ​ണു​ന്നി​ട​ത്തെ​ല്ലാം ഫോ​ൺ കൊ​ണ്ടു​വ​യ്ക്കു​ന്ന ശീ​ലം ഉ​പേ​ക്ഷി​ക്കു​ക. പ​ര​മാ​വ​ധി കീ​ശ​യി​ലോ ബാ​ഗി​ലോ മാ​ത്രം ഫോ​ൺ സൂ​ക്ഷി​ക്കു​ക. * മ​റ്റൊ​രാ​ളു​ടെ ഫോ​ൺ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. ചി​ത്ര​ങ്ങ​ളോ വീ​ഡി​യോ​യോ കാ​ണാ​നാ​യി ഫോ​ൺ കൈ​മാ​റാ​തെ അ​ത് വാ​ട്സാ​പ്പ് വ​ഴി​യോ മ​റ്റോ ഷെ​യ​ർ ചെ​യ്യു​ക. പു​തി​യ സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ പ​ല​തും വി​ല​പി​ടി​ച്ച​തും സം​വേ​ദ​ന ക്ഷ​മ​ത​യേ​റി​യ​തു​മാ​ണ്. ഫിം​ഗ​ർ പ്രി​ന്‍റ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഏ​റെ സെ​ൻ​സി​റ്റീ​വ് ആ​യ ട​ച്ച് സ്ക്രീ​നു​ക​ളാ​ണ് അ​വ​യ്ക്കു​ള്ള​ത്. ബ്ലീ​ച്ചോ വീ​ര്യം കൂ​ടി​യ അ​ണു​നാ​ശി​നി​ക​ളോ തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ണ്ണ​യി​ൽ നി​ന്നും വെ​ള്ള​ത്തി​ൽ നി​ന്നും സു​ര​ക്ഷ​യ്ക്കാ​യി സ​വി​ശേ​ഷ​മാ​യ രീ​തി​യി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട ട​ച്ച് സ്ക്രീ​ൻ പാ​ളി​ക​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​ക്കാ​നു​മി​ട​യു​ണ്ട്. ഫോ​ൺ വൃ​ത്തി​യാ​ക്കും മു​മ്പ് അ​ത് ചാ​ർ​ജ് ചെ​യ്യാ​ൻ കു​ത്തി​യി​ട്ടി​രി​ക്കു​ക​യ​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കു​ക. നി​ർ​മാ​താ​ക്ക​ളു​ടെ യൂ​സ​ർ ഗൈ​ഡി​ൽ ഫോ​ൺ വൃ​ത്തി​യാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ വാ​യി​ക്കു​ക. ഫോ​ണി​ന്‍റെ പ്ലാ​സ്റ്റി​ക് / ലെ​ത​ർ കേ​സ് സോ​പ്പു ലാ​യ​നി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കാം. അ​ല്ലെ​ങ്കി​ൽ 70% ഐ​സോ​പ്രൊ​പ്പൈ​ൽ ആ​ൾ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ അ​ണു​നാ​ശി​നി​യി​ൽ മു​ക്കി​യ മൃ​ദു​വാ​യ കോ​ട്ട​ൺ / ലി​ന​ൻ തു​ണി​യോ മൈ​ക്രോ ഫൈ​ബ​ർ തു​ണി​യോ ഉ​പ​യോ​ഗി​ച്ച് ഫോ​ൺ കേ​സ് വൃ​ത്തി​യാ​ക്കാം. ഫോ​ണും മേ​ൽ​പ്പ​റ​ഞ്ഞ രീ​തി​യി​ൽ 70% ഐ​സോ പ്രൊ​പ്പൈ​ൽ ആ​ൾ​ക്ക​ഹോ​ൾ ലാ​യ​നി ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കാം. ഫോ​ണി​ലെ പോ​ർ​ട്ടു​ക​ളും മൈ​ക്രോ ഫോ​ണി​ന്‍റേ​ത​ട​ക്ക​മു​ള്ള സു​ഷി​ര​ങ്ങ​ളും ന​ന​യാ​തെ സൂ​ക്ഷി​ക്ക​ണം. യാ​ത്രാ​വേ​ള​ക​ളി​ൽ ആ​ൾ​ക്ക​ഹോ​ൾ വൈ​പ്സ് ഉ​പ​യോ​ഗി​ച്ചോ ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ചോ ഫോ​ൺ വൃ​ത്തി​യാ​ക്കാം. പു​തി​യ വി​ല​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ​യൊ​ക്കെ സ്ക്രീ​നു​ക​ളി​ൽ ആ​ന്‍റി ഗ്രീ​സ് കോ​ട്ടി​ങ് ഒ​ക്കെ കൊ​ടു​ത്തി​ട്ടു​ള്ള​തി​നാ​ൽ ശ​ക്ത​മാ​യ അ​ണു​നാ​ശി​നി​ക​ളും മ​റ്റ് വൃ​ത്തി​യാ​ക്കു​ന്ന രാ​സ​വ​സ്തു​ക്ക​ളു​മൊ​ന്നും ഫോ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല. എ​ങ്കി​ലും പ്ര​മു​ഖ മൊ​ബൈ​ൽ നി​ർ​മാ​താ​ക്ക​ൾ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​രു​ടെ മൊ​ബൈ​ലു​ക​ൾ എ​ങ്ങി​നെ അ​ണു​വി​മു​ക്ത​മാ​ക്കാ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ ഒ​ക്കെ ത​രു​ന്നു​ണ്ട്. * ആ​പ്പി​ൾ പ​റ​യു​ന്ന​ത് അ​വ​രു​ടെ ഐ​ഫോ​ണി​ൽ 70% വീ​ര്യ​മു​ള്ള ഐ​സോ പ്രൊ​പ്പൈ​ൽ ആ​ൾ​ക്ക​ഹോ​ളോ ക്ലോ​റോ​ക്സ് ക​മ്പ​നി പു​റ​ത്തി​റ​ക്കു​ന്ന ക്ലീ​നി​ങ് വൈ​പ്സോ ഉ​പ​യോ​ഗി​ക്കാം എ​ന്നാ​ണ്‌. അ​തും ഒ​ട്ടും അ​മ​ർ​ത്താ​തെ വ​ള​രെ മൃ​ദു​വാ​യി മാ​ത്രം. * ഗൂ​ഗി​ൾ പി​ക്സ​ൽ ഫോ​ണു​ക​ളി​ൽ സാ​ധാ​ര​ണ സോ​പ്പോ ക്ലീ​നി​ങ് വൈ​പ്സോ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് സൂ​ചി​പ്പി​ക്കു​ന്നു. * മ​റ്റ് പ്ര​ധാ​ന ബ്രാ​ൻ​ഡു​ക​ളൊ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ ഒ​രു ഗൈ​ഡ്‌‌​ലൈ​ൻ​സ് ഇ​റ​ക്കി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ മേ​ൽ​പ്പ​റ​ഞ്ഞ​തു​പോ​ലെ​യു​ള്ള ക്ലീ​നി​ങ് വൈ​പ്പു​ക​ളും 70% വീ​ര്യ​മു​ള്ള ഐ​സോ പ്രൊ​പ്പൈ​ൽ ആ​ൾ​ക്ക​ഹോ​ളും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്‌. * ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലും ക്ലീ​നി​ങ് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത​തി​നു ശേ​ഷം ന​ട​ത്തു​ക. ഫോ​ണി​ന്‍റെ ബോ​ഡി​യി​ലേ​ക്ക് ഒ​ന്നും നേ​രി​ട്ട് സ്പ്രേ ​ചെ​യ്യാ​തി​രി​ക്കു​ക. * വൃ​ത്തി​യാ​ക്കാ​നാ​യി മൈ​ക്രോ ഫൈ​ബ​ർ തു​ണി ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. പോ​റ​ലു​ക​ൾ വ​രാ​തി​രി​ക്കാ​ൻ അ​ത് സ​ഹാ​യി​ക്കും. * സ്ക്രീ​ൻ ഗാ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഫോ​ൺ നി​ർ​മാ​താ​ക്ക​ളു​ടെ നി​ബ​ന്ധ​ന​ക​ൾ​ക്ക് അ​പ്പു​റ​മാ​യും മ​റ്റ് ല​ഭ്യ​മാ​യ ക്ലീ​നി​ങ് വൈ​പ്പു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്‌. * ബാ​ക് ക​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​ത് പ്ര​ത്യേ​ക​മാ​യി ഇ​ട​യ്ക്ക് നീ​ക്കം ചെ​യ്ത് അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തും കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​വു​മാ​ണ്‌ ഫ​ല​പ്ര​ദ​വു​മാ​ണ്‌. * ഇ​പ്പോ​ൾ വ​ള​രെ ഏ​റെ പ്ര​ചാ​രം നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​ന്നാ​ണ്‌ അ​ൾ​ട്രാ വ​യ​ല​റ്റ് ര​ശ്മി​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഫോ​ൺ അ​ണു​വി​മു​ക്ത​മാ​ക്ക​ൽ. ഫോ​ൺ​സോ​പ് പോ​ലെ​യു​ള്ള ചി​ല ക​മ്പ​നി​ക​ൾ ഇ​വ പു​റ​ത്തി​റ​ക്കു​ന്നു​ണ്ട്. ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ളി​ൽ ല​ഭ്യ​മാ​ണ്‌. ചാ​ർ​ജി​ങ്  സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള അ​ൾ​ട്രാ വ​യ​ല​റ്റ് ര​ശ്മി​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന പോ​ർ​ട്ട​ബി​ൾ കേ​സു​ക​ളി​ൽ ഫോ​ണു​ക​ൾ നി​ശ്ചി​ത സ​മ​യം വ​ച്ചാ​ൽ അ​വ അ​ണു​വി​മു​ക്ത​മാ​ക്കാ​വു​ന്ന​താ​ണ്‌. വി​ല അ​ൽ​പ്പം കൂ​ടു​ത​ൽ ആ​യ​തി​നാ​ൽ ഇ​വ​യ്ക്ക് കാ​ര്യ​മാ​യ പ്ര​ചാ​രം ല​ഭി​ച്ചി​രു​ന്നി​ല്ല എ​ങ്കി​ലും കൊ​റോ​ണ വ​ന്ന​തോ​ടെ സ്ഥി​തി മാ​റി.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്