മോ​ദി​യോ​ടൊ​പ്പ​മു​ള്ള ചി​ത്ര​വു​മാ​യി വോ​ട്ട് ചോ​ദി​ച്ച് നെ​ത​ന്യാ​ഹു



timely news image

ടെ​ൽ അ​വീ​വ്: സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചോ​ദി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​ചാ​ര​ണം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും നെ​ത​ന്യാ​ഹു​വും കൈ​കോ​ർ​ത്തു നി​ൽ​ക്കു​ന്ന ചി​ത്രം ആ​ഗോ​ള​വാ​ർ​ത്ത​യാ​കു​ന്നു. ലി​ക്കു​ഡ് പാ​ർ​ട്ടി​യു​ടെ ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന പ്ര​ചാ​ര​ണ ബോ​ർ​ഡി​ലാ​ണ് മോ​ദി​യും നെ​ത​ന്യാ​ഹു​വും കൈ​പി​ടി​ച്ചു​നി​ൽ​ക്കു​ന്ന ചി​ത്രം.  അ​തേ കെ​ട്ടി​ട​ത്തി​ന്‍റെ മ​റു​വ​ശ​ങ്ങ​ളി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ൻ എ​ന്നി​വ​രോ​ടൊ​പ്പം നെ​ത​ന്യാ​ഹു നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​മു​ണ്ട്. ഇ​സ്ര​യേ​ലി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​മി​ച്ചാ​യി സെ​റ്റെ​യ്നാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ ഇ​ന്ന​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ""നെ​ത​ന്യാ​ഹു: മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ'' എ​ന്നാ​ണു ബോ​ർ​ഡി​ലെ വാ​ച​കം. സെ​പ്റ്റം​ബ​ര്‍ 17നാ​ണ് വോ​ട്ടെ​ടു​പ്പ്. സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​ന് നെ​ത​ന്യാ​ഹു ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി നെ​ത​ന്യാ​ഹു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി നേ​ടി​യ വി​ജ​യ​ത്തെ അ​ഭി​ന​ന്ദി​ച്ച് ന​രേ​ന്ദ്ര മോ​ദി​യെ ഫോ​ണ്‍ ചെ​യ്യു​ന്ന വീ​ഡി​യോ നെ​ത​ന്യാ​ഹു ത​ന്നെ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത് മാ​ധ്യ​മ​ങ്ങ​ള്‍ ആ​ഘോ​ഷി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​ൽ മോ​ദി​യെ ആ​ദ്യ​മാ​യി അ​ഭി​ന​ന്ദി​ച്ച ലോ​ക​നേ​താ​വും നെ​ത​ന്യാ​ഹു​വാ​ണ്. 63 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ പു​തി​യ ഭ​ര​ണ​നാ​യ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക. ഏ​റ്റ​വു​മ​ധി​കം കാ​ലം രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന നെ​ത​ന്യാ​ഹു​വി​ന് ഇ​ത്ത​വ​ണ മ​ത്സ​രം ഏ​റെ ക​ടു​ത്ത​താ​ണ്. ഏ​പ്രി​ലി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ പാ​ർ​ട്ടി​ക്ക് ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ൾ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​ൻ ഇ​സ്ര​യേ​ല്‍ പാ​ര്‍ല​മെ​ന്‍റാ​യ നെ​സെ​റ്റാ​ണു വോ​ട്ടെ​ടു​പ്പി​ലൂ​ടെ തീ​രു​മാ​നി​ച്ച​ത്.  ക​ഴ​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി​യി​ൽ നെ​ത​ന്യാ​ഹു ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ടു പോ​യാ​ണ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്. മോ​ദി ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ നെ​ത​ന്യാ​ഹു​വും അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചി​രു​ന്നു



Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International