യൂറോ കപ്പിനും കൊറോണtimely news image

ഇൗവർഷത്തെ യൂറോകപ്പ് ഫുട്ബാളും കോപ്പ അമേരിക്ക ഫുട്ബാളും 2021ലേക്ക് മാറ്റിവച്ചുസൂറിച്ച്/ലോസന്നെ : ഇൗവർഷത്തെ പ്രമുഖ ഫുട്ബാൾ മാമാങ്കങ്ങളായ യൂറോകപ്പും കോപ്പ അമേരിക്കയും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഒരുവർഷത്തേക്ക് നീട്ടിവച്ചു. അതേസമയം ജൂലായ് 24ന് ജപ്പാനിലെ ടോക്കിയോയിൽ തുടങ്ങേണ്ട ഒളിമ്പിക്സ് മാറ്റിവയ്ക്കുന്നതിനെപ്പറ്റി ഇപ്പോൾ തീരുമാനിക്കേണ്ടതില്ലെന്നും കായിക താരങ്ങളോട് പരിശീലനം തുടരാനും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.ഇന്നലെ യൂറോപ്യൻ രാജ്യങ്ങളിലെ ഫുട്ബാൾ അസോസിയേഷൻ മേധാവികളുമായി യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ നടത്തിയ വീഡിയോ കോൺഫറൻസിന് ശേഷമാണ് യൂറോകപ്പ് മാറ്റിവയ്ക്കാൻ തീരുമാനമായത്. അടുത്തവർഷം ജൂൺ 11 മുതൽ ജൂലായ് 11 വരെ യൂറോകപ്പ് നടത്താനാണ് തീരുമാനമെടുത്തിരിക്കുന്നത്.ഇന്നലെ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത 55 രാജ്യങ്ങളിൽ ഭൂരിപക്ഷവും യൂറോകപ്പ് മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായം പ്രകടിപ്പിച്ചതോടെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്. വീഡിയോ കോൺഫറൻസിന് ശേഷം നടന്ന യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതാദ്യമായാണ് യൂറോകപ്പ് മാറ്റിവയ്ക്കേണ്ടി വരുന്നത്. ചരിത്രത്തിലാദ്യമായി ഒന്നോ രണ്ടോ രാജ്യങ്ങൾക്ക് വേദി നൽകുന്നതിന് പകരമായി 12 രാജ്യങ്ങളിലെ 12 നഗരങ്ങളിലായി യൂറോകപ്പ് നടത്താനാണ് നിശ്ചയിച്ചിരുന്നത്.ആംസ്റ്റർ ഡാം, ബാക്കു, ബിൽബാവോ. ബുക്കാറസ്റ്റ്, ബുഡാപെസ്റ്റ്, കോപ്പൻ ഹേഗൻ, ഡബ്ളിൻ, ഗ്ളാസ്ഗോ , ലണ്ടൻ, മ്യൂണിക്, റോം, സെന്റ് പീറ്റേഴ്സ് ബർഗ് എന്നീ നഗരങ്ങളെയാണ് വേദിയായി നിശ്ചയിച്ചിരുന്നത്. 24 ടീമുകളാണ് യൂറോ കപ്പിന് യോഗ്യത നേടിയിരിക്കുന്നത്. എന്നാൽ ചൈനയ്ക്ക് ശേഷം യൂറോപ്പിനെയാകെ പകർച്ചവ്യാധി ബാധിച്ചതോടെ ഇൗ രീതിയിൽ നടത്തുന്നത് ആരോഗ്യ പ്രതിസന്ധിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു. യൂറോപ്പിലെ പ്രധാന ഫുട്ബാൾ ലീഗുകളായ ഇംഗ്ളീഷ് പ്രിമിയർ ലീഗ്, ഇറ്റാലിയൻ സെരി എ, ജർമ്മൻ ബുണ്ടസ് ലിഗ, സ്പാനിഷ് ലാലിഗ എന്നിവയെല്ലാം നിറുത്തിവച്ചിരിക്കുകയാണ്. ഫിഫ ഇന്റർനാഷണൽ മത്സരങ്ങളും മാറ്റിക്കഴിഞ്ഞു.2020 ജൂൺ 11 മുതൽ ജൂലായ് 11 വരെയാണ് യൂറോകപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്.കൃത്യം ഒരുവർഷത്തിന് ശേഷം ടൂർണമെന്റ് നടക്കും.മത്സര ഫിക്സചറിൽ വർഷത്തിന് മാത്രമേ മാറ്റമുണ്ടാകൂ. മാസവും തീയതിയും മാറില്ല. യൂറോകപ്പ് ഒരുവർഷത്തേക്ക് നീട്ടുന്നത് 2021 ലെ മറ്റ് യുവേഫ ടൂർണമെന്റുകളെ ബാധിക്കും. ഇവയുടെ ഫിക്‌സ്‌ചർ പിന്നീട് തീരുമാനിക്കും.യൂറോകപ്പ് മാറ്റിയ അതേ മാതൃകയിൽ തന്നെയാണ് ലാറ്റിനമേരിക്കൻ വൻകരയുടെ ഫുട്ബാൾ ടൂർണമെന്റായ കോപ്പ അമേരിക്കയും മാറ്റിയിരിക്കുന്നത്. ഇൗവർഷം ജൂൺ 11 മുതൽ ജൂലായ് 11 വരെയാണ് കോപ്പയും തീരുമാനിച്ചിരുന്നത്.ടോക്കിയോ തീരുമാനം മേയിൽ ഉണ്ടായേക്കുംഅതേസമയം ടോക്കിയോ ഒളിമ്പിക്സ് മാറ്റുന്നതിനെക്കുറിച്ച് ഇപ്പോൾ തീരുമാനമെടുക്കേണ്ട എന്നാണ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ ഇന്നലത്തെ അടിയന്തര യോഗം തീരുമാനിച്ചത്. തീരുമാനമെടുക്കാൻ മേയ് അവസാനം വരെ കാത്തിരിക്കാമെന്ന നിലപാടിലാണ് ഐ.ഒ.സി മേയ് മാസത്തിനകം രോഗം നിയന്ത്രണവിധേയമായില്ലെങ്കിൽ മാത്രമേ തീയതി മാറ്റുകയുള്ളൂ. ഗെയിംസ് വേദിയായ ടോക്കിയോ പൂർണമായും സജ്ജമാണ്. ആ സ്ഥിതിക്ക് വൈറസിനെ ഉൻമൂലനം ചെയ്താലുടൻ ഗെയിംസ് നടത്താമെന്നാണ് ഐ.ഒ.സി നിലപാട്. ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന് ആതിഥേയരായ ജപ്പാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും മാറ്റില്ലെന്ന നിലപാടിൽ ഐ.ഒ.സി മാറ്റംവരുത്തിയിരുന്നില്ല.  Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ