ഇന്ന് ഉച്ച മുതൽ യുഎഇയിൽ താമസ വിസക്കാർക്ക് പ്രവേശന വിലക്ക്timely news image

ദുബായ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ താമസ വിസക്കാർക്ക് യുഎഇ പ്രവേശന വിലക്കേർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വിലക്ക് നിലവിൽ വരും. അവധിക്ക് നാട്ടിലെത്തിയ പ്രവാസികൾക്ക് ഇന്ന് മുതൽ യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല. എല്ലാത്തരം വിസക്കാർക്കും വിലക്ക് ബാധകമാണ്. ഇപ്പോൾ വിദേശത്തുള്ള താമസ വിസക്കാർക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല. നിലവിൽ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാർക്കും പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സന്ദർശക വിസ, വാണിജ്യ വിസ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽപ്പെടുന്നവർക്കും യുഎഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്. പ്രതിരോധ നടപടികൾ വിലയിരുത്തിയ ശേഷം വിലക്ക് കാലാവധി പുതുക്കുന്നതിനെക്കുറിച്ച് അറിയിക്കും. ഇപ്പോൾ അവധിയിൽ നാട്ടിൽ കഴിയുന്നവർക്ക് അവരുടെ രാജ്യത്തുള്ള യുഎഇ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് അവരുടെ ആശങ്കകൾക്ക് പരിഹാരം തേടാവുന്നതാണ്. ബിസിനസ് ആവശ്യങ്ങൾക്കായി രാജ്യം വിട്ടവർ അവരുടെ തൊഴിലുടമകളെയും അവർ ഇപ്പോഴുള്ള രാജ്യത്തെ യുഎഇ നയതന്ത്ര കാര്യാലയവുമായും ബന്ധപ്പെടണം. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ എല്ലാവരുടെയും ആരോഗ്യത്തെയും സുരക്ഷയെയും മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും അധികൃതർ അറിയിച്ചു.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്