കൊറോണയ്‌ക്ക് മുന്നിൽ മുട്ടുകുത്തി വിമാനക്കമ്പനികൾ: 987 രൂപയ്‌ക്ക് ടിക്കറ്റും സൗജന്യപെരുമഴയുംtimely news image

3999 രൂപയുടെ ലാപ്‌ടോപ് ബാഗ് ഫ്രീ. ഭക്ഷണം, വെള്ളം ഫ്രീ. നിങ്ങളാഗ്രഹിക്കുന്ന സീറ്റ് സൗജന്യമായി തിരഞ്ഞെടുക്കാം. പത്തു കിലോഗ്രാം വരെ അധിക ബാഗേജ് കൊണ്ടുപോകാം. ടിക്കറ്റ് നിരക്ക് 50ശതമാനത്തിലധികം കുറവും.... സൗജന്യങ്ങളുടെ പെരുമഴയുമായി യാത്രക്കാരെ മാടിവിളിക്കുകയാണ് വിമാനക്കമ്പനികൾ. കുടിവെള്ളത്തിനും കാൽ നീട്ടിയിരുന്ന് കാഴ്ചകൾ കാണാനുള്ള സീറ്റിനും ജനൽ സീറ്റിനുമെല്ലാം യാത്രക്കാരുടെ കഴുത്തറുത്തിരുന്ന കമ്പനികളെയാണ് കൊറോണ ഒതുക്കിയത്. തിരക്കിന് അനുസരിച്ച് ടിക്കറ്ര് നിരക്ക് കൂട്ടിയിരുന്ന കമ്പനികളെല്ലാം വൻ നിരക്കിളവുമായി യാത്രക്കാരെ കാത്തിരിക്കുന്നു. 120 രാജ്യങ്ങളിൽ പടർന്നുപിടിച്ച കൊറോണ കാരണം തകർച്ചയിലായതോടെയാണ് വിമാനക്കമ്പനികൾ സൗജന്യങ്ങൾ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളിലൊന്നും പറക്കാനാളില്ല. സർവീസുകൾ മിക്കതും നിറുത്തി. എന്നിട്ടും പേരിനെങ്കിലും നടത്തുന്ന ചില സർവീസുകളിൽ ഏതു വിധേനയും ആളെക്കൂട്ടാനുള്ള തത്രപ്പാടിലാണ് വിമാനക്കമ്പനികൾ. ടിക്കറ്റ് റദ്ദാക്കുന്നതും യാത്രാതീയതി മാറ്റുന്നതും എല്ലാ വിമാനക്കമ്പനികളും സൗജന്യമാക്കിയിട്ടുണ്ട്. പറക്കാം 987രൂപയ്ക്ക്പാവപ്പെട്ടവർക്ക് ചെറുനഗരങ്ങളിലേക്ക് 2500രൂപയ്ക്ക് ഒരു മണിക്കൂർ പറക്കാവുന്ന ഉഡാൻ സ്‌കീം വ്യോമയാന മേഖലയിലെ വിപ്ലവമായിരുന്നു. ഇതിനായി കോടിക്കണക്കിന് രൂപയാണ് വിമാനക്കമ്പനികൾക്ക് കേന്ദ്രസർക്കാർ നൽകുന്നത്. ഇന്ധന നികുതിയിലെ ഇളവ് പുറമെ. എന്നാൽ കൊറോണ കാരണം യാത്രക്കാരില്ലാതായതോടെ 987രൂപ മുതലുള്ള ടിക്കറ്ര് നിരക്കുകളാണ് ഇപ്പോൾ. സ്‌പൈസ് ജെറ്റാണ് ആഭ്യന്തര ടിക്കറ്റുകൾ 987 രൂപയ്ക്കും രാജ്യാന്തര ടിക്കറ്റ് 3699രൂപയ്ക്കും നൽകുന്നത്. ഭക്ഷണവും സീറ്റ് സെലക്ഷനും സൗജന്യമാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കിലെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്താലും 2021 ഫെബ്രുവരി 28നകം യാത്രചെയ്താൽ മതി.എത്ര വേണേലും ചുമക്കാം വിമാനയാത്ര നടത്തുന്നവരുടെ ഏറ്റവും വലിയ പ്രശ്നമായിരുന്നു ബാഗേജ്. രാജ്യാന്തര സർവീസുകളിൽ പോലും ഇക്കണോമി ക്ലാസിൽ ഇരുപത് കിലോഗ്രാം ലഗേജ് മാത്രമാണ് വിമാനക്കമ്പനികൾ അനുവദിച്ചിരുന്നത്. അധികമായുള്ള ഓരോ കിലോഗ്രാമിന് വൻതുക പിഴയീടാക്കിയിരുന്നു. ഇപ്പോൾ എത്ര വേണമെങ്കിലും ലഗേജ് ആവാമെന്നാണ് വിമാനക്കമ്പനികളുടെ ഭാവം. ഗോ എയർ സൈനികർക്ക് 10ശതമാനം നിരക്കിളവും 10കിലോഗ്രാം അധിക ലഗേജും അനുവദിച്ചു. വിദ്യാർത്ഥികൾക്ക് 5ശതമാനം ടിക്കറ്റ് നിരക്കിളവും 25കിലോഗ്രാം വരെ അധിക ബാഗേജും നൽകും. എയർഇന്ത്യ രാജ്യാന്തര സർവീസുകളിൽ 10കിലോഗ്രാം ബാഗേജ് അധികം അനുവദിച്ചു.ലാപ്‌ടോപ് ബാഗ് ഫ്രീ...!വിമാനക്കമ്പനികളുടെ സൗജന്യങ്ങൾക്ക് പുറമെ ബുക്കിംഗ് വെബ്‌സൈറ്റുകളും ഓഫറുകൾ നൽകുന്നുണ്ട്. ഈസി ട്രിപ്പ് വെബ്‌സൈറ്റാണ് വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 3999രൂപ വിലയുള്ള ലാപ്‌ടോപ് ബാഗ് സൗജന്യമായി നൽകുന്നത്. മുംബയ്, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ഗോവ, പൂനെ, അഹമ്മദാബാദ് അടക്കമുള്ള നഗരങ്ങളിലേക്ക് ഇപ്പോൾ കുറഞ്ഞ നിരക്കിൽ എയർഏഷ്യ യിൽ പറക്കാം. 2021 ജൂലായ് ഒന്നിനകം യാത്രചെയ്താൽ മതി. കഷ്ടത്തിലായി എയർ ഇന്ത്യ കൊറോണ വന്നതോടെ എയർഇന്ത്യയാണ് ഏറ്റവും കഷ്ടത്തിലായത്. ഗ്ലാമർ അന്താരാഷ്ട്ര സർവീസുകളെല്ലാം മുടങ്ങിപ്പോയി. ഇറ്റലിയിലെ മിലാൻ, റോം, സൗദിയിലെ ജിദ്ദ, സിംഗപ്പൂർ, ജപ്പാൻ സർവീസുകളെല്ലാം റദ്ദാക്കേണ്ടി വന്നു. എയർഇന്ത്യയുടെ വരുമാനത്തിന്റെ 63ശതമാനവും ഈ റൂട്ടുകളിൽ നിന്നാണ്. ഏതാണ്ട് 20,419.4 കോടി വരും ഈ വരുമാനം. എമിറേറ്റ്സ് അമേരിക്കൻ യാത്രയ്ക്ക് വൻ നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബയിൽ നിന്ന് ന്യൂയോർക്കിലേക്ക് 70,000 രൂപയാണ് നിരക്ക്. ഏപ്രിൽ 29വരെയുള്ള ബുക്കിംഗുകൾക്കാണ് ഈ നിരക്ക്. 2021 മാർച്ച് 18വരെ യാത്രചെയ്യാം. മലേഷ്യൻ എയർലൈൻസ് 43 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു. എയർ അറേബ്യ വിയന്ന തുടങ്ങിയ അന്താരാഷ്ട്ര സർവീസുകളിൽ 32000രൂപ വരെ ടിക്കറ്റ് നിരക്ക് കുറച്ചു.Kerala

Gulf


National

International