കൊറോണ: ആറ് ജില്ലകളിൽ നിരോധനാജ്ഞtimely news image

മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പത്തനംതിട്ട, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർഗോഡും കോഴിക്കോടും ഞായറാഴ്ച തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മറ്റു ജില്ലകളിൽ തിങ്കളാഴ്ച രാത്രിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇപ്പോൾ ആറ് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, മലപ്പുറം, എറണാകുളം, കാസർഗോഡ്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. എറണാകുളത്ത് കലക്റ്ററുടെ പ്രഖ്യാപനം വന്നപ്പോൾ പുലർച്ചെ ഒരു മണിയായി. ഈ മാസം 31 ന് അർധരാത്രി വരെ നിരോധനാജ്ഞ ഉത്തരവിന് പ്രാബല്യമുണ്ടാകും. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്‍റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം പത്തനംതിട്ടയില്‍ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിൽ പുറത്തിറങ്ങി നടന്ന 16 പേർക്കെതിരെ കേസെടുക്കും.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്