അമ്മയോടൊപ്പം പുഴയില്‍ തുണി അലക്കാന്‍ എത്തിയ 4 വയസുകാരി ഒഴുക്കില്‍ പെട്ട്‌ മരിച്ചുtimely news image

നെടുങ്കണ്ടം: അമ്മയോടൊപ്പം പുഴയില്‍ തുണി അലക്കാന്‍ എത്തിയ 4 വയസുകാരി ഒഴുക്കില്‍ പെട്ട്‌ മരിച്ചു. പൂപ്പാറ തെക്കേക്കര ജോസിന്റെയും രമ്യയുടെയും ഇളയ മകള്‍ അലീന ആണ്‌ മരിച്ചത്‌.  ഉച്ചയോടെ പൂപ്പാറ ടൗണിനു സമീപം പന്നിയാര്‍ പുഴയിലാണ്‌ അപകടം നടന്നത്‌. ആനയിറങ്കല്‍ അണക്കെട്ട്‌ തുറന്നതിനാല്‍ പുഴയില്‍ നീരൊഴുക്ക്‌ ശക്തമായിരുന്നു. രമ്യ തുണി അലക്കുമ്പോള്‍ അടുത്ത്‌ നിന്ന അലീന അബദ്ധത്തില്‍ പുഴയിലേക്ക്‌ വീണു. രമ്യയുടെ നിലവിളി കേട്ട്‌ നാട്ടുകാര്‍ ഓടി എത്തി രക്ഷാപ്രര്‍ത്തനം നടത്തി. അര മണിക്കൂറിനു ശേഷം ആണ്‌ പുഴയുടെ താഴ്‌ ഭാഗത്തു നിന്നും അലീനയുടെ മൃതദേഹം ലഭിച്ചത്‌. രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കും. അലീനയുടെ ഏക സഹോദരി അയന. Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്