രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ; ലോകത്ത് മരിച്ചവരുടെ എണ്ണം 18,000 കടന്നുtimely news image

ന്യൂഡൽഹി: കൊറോണ വ്യാപനം തടയുവാനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിലവിൽ വന്നു. അർധരാത്രി 12 മണിയോടെയാണ് നിയന്ത്രണം നിലവിൽ വന്നത്. 21 ദിവസത്തേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം അടച്ചിട്ടുകൊണ്ടുള്ള കർഫ്യൂ പ്രഖ്യാപിച്ചത്. അതേസമയം ലോകത്തെ ഭീതിയിലാക്കി കോവിഡ് രോഗബാധ മൂലമുള്ള മരണം കൂടിവരുകയാണ്. 18,800 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഡൽഹിയിലും തമിഴ്നാട്ടിലുമാണ് പുതിയതായി മരണം റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിലെ മധുര രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 54 കാരനാണ് മരിച്ചത്. പ്രമേഹരോഗിയായിരുന്ന ഇയാൾക്ക് ഇന്നലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 520 ആയി. സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരുടെ എണ്ണം 105 ആയി. ഇന്നലെ പുതുതായി 14 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കാസർഗോഡ് ആറു പേർക്കും, കോഴിക്കോട് -3, മലപ്പുറം-1, പാലക്കാട്-1, കോട്ടയം-1, എറണാകുളം-1, ആലപ്പുഴ-1 എന്നിങ്ങനെയാണ് രോഗബാധിതർ. രോഗം ബാധിച്ചവരിൽ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെടുന്നു.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്