5 കിലോ അരി അടക്കം ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വീടുകളിലെത്തിക്കാൻ സംസ്ഥാന സർക്കാർtimely news image

തിരുവനന്തപുരം: രാജ്യമൊട്ടാകെ സമ്പൂർണ ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട (ബിപിഎൽ) കുടുംബാംഗങ്ങൾക്ക് 15 കിലോ അരി അടക്കം ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സൗജന്യമായി നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപനങ്ങൾ വഴി ഇത് നേരിട്ട് വീടുകളിലേക്കെത്തിക്കും. റേഷന് പുറമേ അടിയന്തര സഹായം എന്ന നിലയിലാണ് ഭക്ഷ്യസാധനങ്ങൾ നൽകുന്നത്. ഒറ്റയ്ക്ക് താമസിക്കുന്നവർ, പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുന്നതാണ്. ഇതിനോടൊപ്പം തന്നെ മുൻഗണനാ ലിസ്റ്റിൽപ്പെടാത്ത തൊഴിൽ നഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് 15 കിലോ അരിയെങ്കിലും നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ (റേഷൻ) സമയക്രമത്തിലും ഇന്ന് മന്ത്രിസഭായോഗം മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും ആണ് റേഷൻ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതൽ 2 മണി വരെ റേഷൻ കടകൾ പ്രവർത്തിക്കില്ല. ലോക്ക്ഡൗണിന്‍റെ സാഹചര്യത്തിൽ ബാറുകളും ബിവ്റേജസുകളും പൂട്ടുന്നത് പരിഗണിച്ച് മദ്യം ഓൺലൈനിൽ നൽകുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്തെ ബാറുകളും ബിവ്റേജസ് ഔട്ട്‌ലെറ്റുകളും ഇന്നു മുതൽ 21 ദിവസം തുറക്കില്ല. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്