പുറത്തിറങ്ങിയാൽ വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കുംtimely news image

തിരുവനന്തപുരം: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം സ്വകാര്യവാഹനങ്ങൾ ധാരാളമായി നിരത്തിലിറങ്ങിയതിനെത്തുടർന്ന് തുടർന്ന് കർശന നടപടികൾക്കൊരുങ്ങി പൊലീസ്. ഒന്നിൽ കൂടുതൽ തവണ ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങിയാൽ വാഹനം പിടിച്ചെടുക്കും. ഈ വാഹനങ്ങൾ 21 ദിവസത്തേക്ക് വിട്ടുനൽകില്ല.  വ്യക്തമായ കാരണമില്ലാതെ വാഹനത്തിൽ യാത്ര ചെയ്യുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യും. ഓട്ടോ, ടാക്സി എന്നിവ അവശ്യ ഘട്ടങ്ങളിൽ മാത്രം സർവീസ് നടത്തിയാൽ മതിയെന്നും നിർദേശിച്ചിട്ടുള്ളത്. മെഡിക്കൽ കേസുകൾക്കും അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതിനുമാണ് ഓട്ടോ, ടാക്സികൾ ഉപയോഗിക്കേണ്ടത്. ഇത്തരം വാഹനത്തിൽ ഡ്രൈവറെ കൂടാതെ ഒരു മുതിർന്ന യാത്രക്കാരൻ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. ഇത് സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാന പൊലീസ് മേധാവി ജില്ല പൊലീസ് മേധാവിമാർക്ക് നൽകിയിട്ടുണ്ട്. അതേസമയം മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്ന വാഹനങ്ങൾ തടയില്ല.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്