ജില്ലയില്‍ ലോക്ഡൗണ്‍ ലംഘിച്ച 293 പേര്‍ക്കെതിരേ കേസ്



timely news image

 ലോ്ക്ഡൗണ്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധയിടങ്ങളിലായി 293 പേര്‍ക്കെതിരേ കേസെടുത്തതായി ജില്ലാ പോലീസ് മേധാവി പി. കെ. മധു അറിയിച്ചു. കട്ടപ്പന, തൊടുപുഴ നഗരസഭാ പരിധികളിലാണ് കൂടുതല്‍ പേര്‍ക്കെതിരേ നടപടിയെടുത്തത്. ലോക് ഡൗണ്‍ ലംഘിച്ച് ആളുകള്‍ പരസ്യമായി വെളിയിലിറങ്ങിയതോടെ പോലീസ് പലയിടത്തും കടുത്ത നടപടി സ്വീകരിച്ചു. വരുംദിനങ്ങളിലും ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. സ്വ്കാര്യവാഹനങ്ങളില്‍ പോകുന്നവര്‍ ജോലി സംബന്ധമായ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. മറ്റു അത്യാവശ്യ കാര്യങ്ങള്‍ക്കു പോകുന്നവര്‍ സത്യവാങ്ങ്മൂലത്തില്‍ അതു കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.



Kerala

Gulf


National

International