ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പ്; സാമ്പത്തിക പാക്കേജിനെക്കുറിച്ച് രാഹുൽ ഗാന്ധിtimely news image

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപനം ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ലോക്ക്ഡൗണിന്‍റെ ആഘാതം പേറേണ്ടി വരുന്ന കർഷകരോടും ദിവസക്കൂലിക്കാരോടും തൊഴിലാളികളോടും സ്ത്രീകളോടും പ്രായമായവരോടും ഇന്ത്യക്ക്  കടപ്പാടുണ്ട് രാഹുൽ ട്വിറ്ററിൽ കുറിച്ചു.   Rahul Gandhi   ✔@RahulGandhi     The Govt announcement today of a financial assistance package, is the first step in the right direction. India owes a debt to its farmers, daily wage earners, labourers, women & the elderly who are bearing the brunt of the ongoing lockdown.#Corona   55.9K 3:04 PM - Mar 26, 2020 Twitter Ads info and privacy   13.6K people are talking about this       കൊറോണയുടെ ആഘാതത്തെ മറികടക്കാൻ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപനം. കൊറോണ പ്രതിരോധമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷത്തിന്‍റെ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്.Kerala

Gulf


National

International