പാ​വ​പ്പെ​ട്ട​വ​ര്‍ക്കു ക​രു​ത്താ​യി സാ​മ്പ​ത്തി​ക പാ​ക്കെ​ജ്



timely news image

അ​നു​ദി​നം സ​ങ്കീ​ര്‍ണ​മാ​കു​ന്ന കൊ​വി​ഡ് 19 ദു​ര​ന്തം നേ​രി​ടു​ന്ന​തി​നു ദ്വി​മു​ഖ സ​മീ​പ​ന​ങ്ങ​ളാ​ണ് ആ​ഗോ​ള സ​മൂ​ഹം സ്വീ​ക​രി​ക്കു​ന്ന​ത്. രോ​ഗ​പ്ര​തി​രോ​ധ​വും സാ​മ്പ​ത്തി​ക ന​വീ​ക​ര​ണ​വും. ഇ​ന്ത്യ​യി​ല്‍ രോ​ഗം റി​പ്പോ​ര്‍ട്ട് ചെ​യ്ത​തി​നു ശേ​ഷം ഇ​തു​വ​രെ​യു​ള്ള ന​ട​പ​ടി​ക​ളെ​ല്ലാം രോ​ഗ​വ്യാ​പ​ന​ത്തെ ത​ട​ഞ്ഞു​നി​ര്‍ത്തു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കു വ​ഹി​ച്ചു. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഒ​തു​ങ്ങു​ക​യും സ​മൂ​ഹ വ്യാ​പ​ന​ത്തി​ലേ​ക്കു ക​ട​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തു  വ​ലി​യ നേ​ട്ടം ത​ന്നെ​യാ​ണ്. അ​തി​നൊ​പ്പം ത​ക​ര്‍ച്ച നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക ഘ​ട​ന കൂ​ടി പി​ടി​ച്ചു നി​ര്‍ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും ഊ​ര്‍ജി​തം. അ​താ​ണ് ര​ണ്ടാം ഘ​ട്ട​മാ​യി ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍ ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച 1.7 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഉ​ത്തേ​ജ​ന പാ​ക്കെ​ജ് കാ​ണി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ലെ ദു​ര്‍ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യും മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളു​ടെ​യും ഭ​ക്ഷ്യ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​ണു മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്. ഒ​ന്നാ​മ​ത്തേ​തും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ പ​രി​ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത് രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും ത​ന്നെ. ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടു​ക​ളി​ല്‍ മ​നു​ഷ്യ​കു​ല​ത്തെ അ​പ്പാ​ടെ വി​ഴു​ങ്ങാ​ന്‍ വാ​യ് പി​ള​ര്‍ന്നെ​ത്തി​യ പ്ലേ​ഗ്, കോ​ള​റ, മ​ലേ​റി​യ, ഏ​ഷ്യ​ന്‍ ഫ്ളൂ ​തു​ട​ങ്ങി​യ​വ​യു​ടെ നി​ര​യി​ലാ​ണ് ഈ ​നൂ​റ്റാ​ണ്ടി​ലെ മ​ഹാ​മാ​രി​യാ​യി കൊ​വി​ഡ് 19 പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. 194 രാ​ജ്യ​ങ്ങ​ളി​ലാ​യി 22,000 പേ​രെ കൊ​ന്നൊ​ടു​ക്കി​യ കൊ​റോ​ണ ഇ​ന്ന​ല്ലെ​ങ്കി​ല്‍ നാ​ളെ മ​നു​ഷ്യ​നു മു​ന്നി​ല്‍ കീ​ഴ​ട​ങ്ങു​മെ​ന്ന കാ​ര്യം ഉ​റ​പ്പ്. മ​ഹാ​മാ​രി​യും മ​ഹാ​ദു​രി​ത​ങ്ങ​ളും അ​തി​ജീ​വി​ച്ചു വ​രു​മ്പോ​ള്‍ നേ​രി​ടേ​ണ്ടി വ​രു​ന്ന ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണു ലോ​ക​ത്തി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ഘ​ട​കം. അ​ത് മ​റി​ക​ട​ക്കാ​നു​ള്ള ഉ​പാ​യ​ങ്ങ​ള്‍ പ​യ​റ്റു​ക​യാ​ണു വി​ക​സി​ത- വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളെ​ല്ലാം.  കൊ​റോ​ണ വ്യാ​പ​ന​ത്തി​ല്‍ നി​ല​വി​ല്‍ പി​ന്നി​ലെ​ങ്കി​ലും ഈ ​വി​പ​ത്ത് ദു​ര്‍ബ​ല​മാ​ക്കാ​വു​ന്ന വ​ന്‍ശ​ക്തി​ക​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ​യും. നി​ല​വി​ല്‍ പ​ത്തി​ല്‍ താ​ഴെ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണു രോ​ഗം വ്യാ​പി​ച്ച​തെ​ങ്കി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കും പ​ട​രാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് മൂ​ന്നാ​ഴ്ച​ത്തെ ലോ​ക്ക്ഡൗ​ണി​ലാ​ണു രാ​ജ്യം. ഈ ​നി​ര്‍ജീ​വാ​വ​സ്ഥ, മൂ​ന്നാ​ഴ്ച കൊ​ണ്ടു മ​റി​ക​ട​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ഉ​റ​പ്പി​ല്ല. ഇ​പ്പോ​ള്‍ തു​ട​രു​ന്ന​തു പോ​ലെ സ​മൂ​ഹ വ്യാ​പ​നം നി​യ​ന്ത്രി​ച്ചു നി​ര്‍ത്താ​ന്‍ ക​ഴി​ഞ്ഞാ​ല്‍ വ​ള​രെ പെ​ട്ടെ​ന്നു ത​ന്നെ കാ​ര്യ​ങ്ങ​ള്‍ വ​രു​തി​യി​ലാ​കും. അ​ല്ലെ​ങ്കി​ല്‍ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​വു​ക​യും ചെ​യ്തേ​ക്കാം. ഏ​താ​യാ​ലും ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ല്‍ ഒ​ന്‍പ​തു ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഉ​ത്പാ​ദ​ന ന​ഷ്ട​മാ​ണു രാ​ജ്യ​ത്തി​നു സം​ഭ​വി​ക്കു​ക എ​ന്നാ​ണു പ്രാ​ഥ​മി​ക ക​ണ​ക്ക്. ഇ​തു മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ ആ​റു ശ​ത​മാ​ന​ത്തി​ന​ടു​ത്തു വ​രും. ഇ​ന്ത്യ​യെ​പ്പോ​ലെ അ​തി​ദ്രു​തം വ​ള​രാ​ന്‍ വെ​മ്പു​ന്ന ഒ​രു രാ​ജ്യ​ത്തി​നു പെ​ട്ടെ​ന്നു താ​ങ്ങാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല, ഈ ​ത​ക​ര്‍ച്ച. ജ​ന​സം​ഖ്യ​യു​ടെ 85 ശ​ത​മാ​നം വ​രു​ന്ന ദു​ര്‍ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്കാ​ണു പാ​ക്കെ​ജി​ല്‍ പ്രാ​മു​ഖ്യം. കൊ​റോ​ണ ഭീ​തി​യി​ല്‍ ക​ഴി​യു​ന്ന രാ​ജ്യ​ത്ത് ഒ​രാ​ളും പ​ട്ടി​ണി കി​ട​ക്ക​രു​തെ​ന്ന അ​ങ്ങേ​യ​റ്റം മാ​നു​ഷി​ക​മാ​യ ദൃ​ഢ​നി​ശ്ച​യ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന ക​ല്യാ​ണ്‍ പ​ദ്ധ​തി​യി​ലൂ​ടെ ഇ​പ്പോ​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് നി​ല​വി​ല്‍ ല​ഭി​ക്കു​ന്ന​തി​നു പു​റ​മേ അ​ഞ്ചു കി​ലോ​ഗ്രാം ധാ​ന്യ​വും ഒ​രു കി​ലോ​ഗ്രാം പ​യ​ര്‍വ​ര്‍ഗ​വും ന​ൽ​കും. ബി​പി​എ​ല്‍ വി​ഭാ​ഗ​ത്തി​നു മൂ​ന്നു മാ​സ​ത്തേ​ക്ക് അ​ധി​ക​മാ​യി പാ​ച​ക വാ​ത​ക​വും ല​ഭ്യ​മാ​ക്കും. കാ​ര്‍ഷി​ക സ​മാ​ശ്വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 8.69 ക​ര്‍ഷ​ക​ര്‍ക്ക് അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍ഷം ന​ല്‍കേ​ണ്ട 6,000 രൂ​പ​യു​ടെ ആ​ദ്യ​ഗ​ഡു​വാ​യ 2,000 രൂ​പ ഏ​പ്രി​ല്‍ ആ​ദ്യ​വാ​രം ത​ന്നെ ല​ഭ്യ​മാ​ക്കും. ഇ​ത് ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ താ​ല്‍ക്കാ​ലി​ക​മാ​യ സ​ഹാ​യ​മാ​കും. അ​തു​പോ​ലെ പ്ര​ധാ​ന​മാ​ണു മ​ഹാ​ത്മാ ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് മേ​ഖ​ല​യി​ലെ അ​ഞ്ചു കോ​ടി ആ​ളു​ക​ളു​ടെ വേ​ത​ന വ​ര്‍ധ​ന. നി​ല​വി​ലെ 182 രൂ​പ എ​ന്ന​ത് 20 കൂ​ടി വ​ര്‍ധി​പ്പി​ച്ച് 202 രൂ​പ​യാ​ക്കി നി​ര്‍മ​ല ഉ​യ​ര്‍ത്തി. പ​തി​നാ​യി​രം കോ​ടി രൂ​പ​യു​ടെ അ​ധി​ക​വ​രു​മാ​ന​മാ​ണ് ഇ​തു​വ​ഴി ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ ല​ഭി​ക്കു​ന്ന​ത്.  ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ട​പാ​ടു​ക​ള്‍ക്കു പ​ല വി​ധ​ത്തി​ലു​ള്ള ഇ​ള​വു​ക​ളും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ വ​രു​ത്തി​യി​രു​ന്നു. നി​കു​തി അ​ട​യ്ക്കാ​നു​ള്ള തീ​യ​തി​ക​ള്‍ നീ​ട്ടി​യും ബാ​ങ്കു​ക​ളി​ലെ മി​നി​മം ബാ​ല​ന്‍സ് എ​ടു​ത്തു ക​ള​ഞ്ഞും എ​ടി​എം ഇ​ട​പാ​ടു​ക​ള്‍ ഹ്ര​സ്വ​കാ​ല​ത്തേ​ക്കു സൗ​ജ​ന്യ​മാ​ക്കി​യും മ​റ്റു​മാ​ണ് ഈ ​ന​ട​പ​ടി​ക​ള്‍. അ​തി​നി​ടെ, വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലും ഇ​ള​വു​ക​ളും സൗ​ജ​ന്യ​ങ്ങ​ളും അ​നു​വ​ദി​ക്കു​ന്ന മ​റ്റു ചി​ല പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ കൂ​ടി ഉ​ട​നു​ണ്ടാ​കു​മെ​ന്നും നി​ര്‍മ​ല  സീ​താ​രാ​മ​ന്‍ ഇ​ന്ന​ലെ സൂ​ചി​പ്പി​ച്ചു. ഒ​രു ശ​ത​മാ​നം ജി​ഡി​പി​ക്കു തു​ല്യ​മാ​യ 1.5- ര​ണ്ടു ല​ക്ഷം കോ​ടി രൂ​പ​യു​ടെ പാ​ക്കെ​ജ് ആ​ണ് കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ ഒ​ഫ് ഇ​ന്ത്യ​ന്‍ ഇ​ൻ​ഡ​സ്ട്രി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ല്‍ 2.5 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വു​ണ്ടാ​കു​മെ​ന്ന് ലോ​ക​ബാ​ങ്ക് ക​ണ​ക്കാ​ക്കു​ന്നു. കൊ​വി​ഡി​ല്‍ നി​ന്നു മു​ക്തി നേ​ടു​ന്ന​തോ​ടെ മി​ക്ക ലോ​ക​രാ​ജ്യ​ങ്ങ​ളി​ലും ഉ​ത്പാ​ദ​ന​ത്തി​ല്‍ ഇ​ടി​വു​ണ്ടാ​കും. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ക്ക​ട​ക്കം ക്ഷാ​മം നേ​രി​ടു​മെ​ന്നു​മു​ണ്ട് അ​ഭ്യൂ​ഹം. ക​യ​റ്റു​മ​തി സ​മ്മ​ര്‍ദ​ത്തി​ലാ​കു​ക​യും ഇ​റ​ക്കു​മ​തി അ​പ​ക​ട​ത്തി​ലാ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. ര​ണ്ടി​നു​മി​ട​യി​ല്‍ എ​ങ്ങ​നെ ക​ര​ക​യ​റു​മെ​ന്ന​താ​ണ് ഓ​രോ രാ​ജ്യ​വും ത​ല​പു​ക​യ്ക്കാ​ന്‍ പോ​കു​ന്ന​ത്. അ​തി​നി​ട​യി​ല്‍ ജ​ന​ങ്ങ​ളു​ടെ ക്ര​യ​ശേ​ഷി നി​ല​നി​ര്‍ത്താ​ന്‍ ന​ട​ത്തു​ന്ന ഏ​തു നീ​ക്ക​വും ശ്ലാ​ഘ​നീ​യം ത​ന്നെ. ഈ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലും അ​തി​നു മു​ന്നി​ട്ടി​റ​ങ്ങി​യ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ അ​ഭി​ന​ന്ദ​നം അ​ര്‍ഹി​ക്കു​ന്നു.   



Kerala

Gulf


National

International