പ്രശസ്ത ഫുട്ബോൾ താരം കെ.വി ഉസ്മാൻ അന്തരിച്ചുtimely news image

കോഴിക്കോട്: ഫുട്ബോൾ താരമായിരുന്ന കെ.വി ഉസ്മാൻ കോയ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം. ഡെംപോ ഉസ്മാൻ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം കേരള സന്തോഷ് ട്രോഫി ടീം അംഗമായിരുന്നു. 1973 ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിൽ സ്റ്റോപ്പർബാക്കായിരുന്നു ഉസ്മാൻ. 1968 ൽ ബംഗളൂരുവിൽ നടന്ന സന്തോഷ് ട്രോഫിയിലും കേരള ടീമിൽ അംഗമായിരുന്നു. ഡെംപോ സ്പോർട്സ് ക്ലബ്ബിന്‍റെ പ്രധാന താരമായിരുന്നു. ക്ലബ്ബിനായി പുറത്തെടുത്ത മികച്ച പ്രകടനമായിരുന്നു അദ്ദേഹത്തിന് ഡെംപോ ഉസ്മാൻ എന്ന പേര് നേടിക്കൊടുത്തത്. കാലിക്കറ്റ് യങ് ചലഞ്ചേഴ്സ്, പ്രീമയർ ടയേഴസ്, ഫാക്‌ട് ടീമുകളിലും കളിച്ചിട്ടുണ്ട്. കോഴിക്കോട് എവിഎം അക്കാദമിയിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.Kerala

Gulf


National

International