തൊടുപുഴ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാരഭവനില്‍ വച്ച്‌ ഓഗസ്റ്റ്‌ 1-ന്‌ ജി എസ്‌ ടി ക്ലാസ്സ്‌timely news image

  തൊടുപുഴ : മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാരഭവനില്‍ വച്ച്‌ ഓഗസ്റ്റ്‌ 1-ന്‌ ഉച്ചകഴിഞ്ഞ്‌ 2-ന്‌ ജി എസ്‌ ടി ക്ലാസ്സ്‌ നടത്തപ്പെടുന്നു. മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ റ്റി.സി. രാജു തരണിയില്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വി.എ. ജമാല്‍ മുഹമ്മദ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. അസി. കമ്മീഷണര്‍ ബിജു പോള്‍ ഐ.ആര്‍.എസ്‌. മുഖ്യപ്രഭാഷണം നടത്തും. സോണല്‍ ക്യാംപസ്‌ ഓഫ്‌ ദി നാഷണല്‍ അക്കാദമി ഓഫ്‌ കസ്റ്റംസ്‌ ഇന്‍ഡയറക്‌ട്‌ ടാക്‌സസ്‌ ആന്‍ഡ്‌ നര്‍ക്കോട്ടിക്‌സ്‌ കൊച്ചിന്‍ ടീമിലെ സൂപ്രണ്ടുമാരായ അന്റോണിയ നെറ്റിക്കാടന്‍, ഇ.ശ്രീധര്‍, ഇന്‍സ്‌പെക്‌ടര്‍ ജേക്കബ്ബ്‌ വര്‍ഗീസ്‌ എന്നിവര്‍ ക്ലാസ്സ്‌ നയിക്കും. ജി എസ്‌ ടി നടപ്പാക്കിയതിനുശേഷം വിവിധ വ്യാപാരമേഖലകളിലുള്ള പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും ക്ലാസ്സില്‍ ചര്‍ച്ച ചെയ്യും. രജിസ്‌ട്രേഷന്‍ എടുക്കാന്‍ ബാധ്യതയില്ലാത്ത വ്യാപാരികള്‍ കോമ്പൗണ്ടിംഗ്‌ ചെയ്യുന്നവര്‍, ഇന്‍പുട്‌ ടാക്‌സ്‌ ക്രെഡിറ്റ്‌ എടുക്കുന്നവര്‍ എന്നിവരുടെ അക്കൗണ്ടിംഗ്‌ സംബന്ധമായ വിവിധ മേഖലകളിലെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കും. ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ിമരലിസീരവശ2014@ഴാമശഹ.രീാ എന്ന ഇ മെയില്‍ അഡ്രസ്സില്‍ ചോദ്യങ്ങള്‍ അയയ്‌ക്കുക. എല്ലാ അംഗങ്ങളും ഈ ക്ലാസ്സില്‍ പങ്കെടുക്കണമെന്ന്‌ മര്‍ച്ചന്റ്‌സ്‌ അസോസിയേഷനു വേണ്ടി ജന. സെക്രട്ടറി നാസര്‍ സൈര അറിയിച്ചു.Kerala

Gulf


National

International