ജർമ്മനിയിൽ തൊടുപുഴ സ്വദേശി തടാകത്തിൽ നീന്തുന്നതിനിടയിൽ മുങ്ങി മരിച്ചുtimely news image

  തൊടുപുഴ :ജർമ്മനിയിൽ തടാകത്തിൽ നീന്തുന്നതിനിടയിൽ  തൊടുപുഴ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു .തൊടുപുഴ മാർക്കെറ്റ് റോഡിൽ വൈക്കം ബ്രദേഴ്‌സ് കയറുകട നടത്തുന്ന  മുതലക്കോടം കുന്നം  തട്ടയിൽ  ടി ജെ ഏബ്രഹാമിന്റെ മകൻ  എബിൻ ജോ എബ്രഹാമാണ് (26 ) മരണമടഞ്ഞത് .ഞായറാഴ്ചയാണ് അപകടം .വാഴക്കുളം  വിശ്വജ്യോതി  കോളേജിൽ നിന്നും  ബി ടെക്  പൂർത്തിയാക്കിയ എബിൻ  രണ്ടര വർഷമായി  ജർമ്മനിയിലാണ് .മാതാവ് ബീന  മുഹമ്മ വള്ളാപ്പാട്ടിൽ കുടുംബാംഗമാണ് സഹോദരൻ: അലക്സ്‌ ജോ എബ്രഹാം  (വിപ്രോ ,കാക്കനാട് ) ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള  ശ്രമം നടന്നു വരികയാണ് .Kerala

Gulf


National

International