കൊവിഡ് പണി തുടങ്ങി, വൻകിട കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുtimely news image

തിരുവനന്തപുരം: കൊവിഡ് കെട്ടടങ്ങുമ്പോൾ ലോകം നേരിടാൻ പാേകുന്നത് വൻതൊഴിലില്ലായ്മ. എല്ലാ കമ്പനികളും പ്രതിസന്ധിയിലാണ്. പല കമ്പനികളും പ്രവർത്തിക്കുന്നില്ല. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. ചില കമ്പനികൾ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിക്കുന്നു. കരാർ തൊഴിലാളികളെ പൂർണമായും ഒഴിവാക്കുകയാണ്. തൊഴിലാളികളുടെ എണ്ണം കുറച്ച് ഭാവിയിലും മുന്നോട്ട് പാേകനുള്ള ചുവട് വയ്പായിട്ടാണ് ഇതിനെ കാണുന്നത്. ഒരു കമ്പനിയിലും അടുത്ത കാലത്തൊന്നും പുതുതായി നിയമനം നടക്കാനിടയില്ല. ആ രീതിയിലാണ് കാര്യങ്ങളുടെ പാേക്ക്. തൊഴിൽ നഷ്ടപ്പെട്ടവർ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. വൻകിട കമ്പനികൾ ജീവനക്കാരെ കൂട്ടത്തോട പിരിച്ചു വിടുന്നു. വിമാനകമ്പനികളിലാണ് കൂട്ടപ്പിരിച്ചു വിടലുകളിധികവും നടക്കുന്നത്. ബ്രിട്ടീഷ് എയർവെയ്സ് പിരിച്ചു വിട്ടത് 36,000 ജീവനക്കാരെയാണ്. നിലവിലുള്ള 80 ശതമാനം തൊഴിലുകളും കുറയ്ക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. കാബിൻ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, എൻജിനിയർമാർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും വെട്ടിച്ചുരുക്കലാണ്.ഗോഎയർ ഉൾപ്പെടെ നിരവധി കമ്പനികൾ ജീവനക്കാരോട് ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. ഏപ്രിൽ 15 വരെ അവധിയിൽ പ്രവേശിക്കാനാണ് നിർദേശം. ഗോ എയർ എല്ലാ രാജ്യാന്തര ഫ്‌ളൈറ്റുകളും റദ്ദു ചെയ്തിട്ടുണ്ട്. കൊവിഡിനുശേഷം 13.6 കോടിയോളം തൊഴിലുകൾ നഷ്ടമാകും എന്നും പഠന റിപ്പോർട്ടുണ്ട്. ലോകമെമ്പാടും ഉള്ള ബിസിനസുകൾ പ്രതിസന്ധി നേരിടുന്നതിനാൽ ഭൂരിഭാഗം മേഖലകളിലും പുതിയ തൊഴിൽ നിയമനങ്ങളില്ല. ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഇവന്റ് മാനേജ്‌മെന്റ് നിർമാണ മേഖല എന്നിവയെല്ലാം പ്രതിസന്ധിയിലാണ്. ഏറ്റവും കൂടുതൽ നിയമനങ്ങൾ നടക്കുന്ന മേഖലകളിലെല്ലാം നിയമനങ്ങൾ പകുതിയായി കുറഞ്ഞു.Kerala

Gulf


National

International