കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമായി മൊബൈൽ ആപ്പ് പുറത്തിറക്കി തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് ശ്രെദ്ധേയമായി.timely news image

  തൊടുപുഴ :കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമായി പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി സഹകരണ ബാങ്ക് .     ഇടുക്കി ജില്ലയിൽ ആദ്യമായി സഹകരണമേഖലയിൽ തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്     ടച്ച് എൻ ബൈ  എന്ന    പേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കി .ബാങ്കിൻറെ പ്രവർത്തന പരിധിയിൽ ഉള്ള ഇടപാടുകാർക്ക് നിത്യോപയോഗ സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നതിന് സഹായകമായ ആപ്പ് ആണിത്  ഇടപാടുകാർ ഈ മൊബൈൽ  ആപ്പ് വഴി ഓൺലൈൻ ഓർഡർ ചെയ്താൽ സാധനങ്ങൾ 24 മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തിച്ചു നൽകും . മിനിമം 300 രൂപയ്ക്കുള്ള ഓർഡറുകൾ ആണ് സ്വീകരിക്കുന്നത് . കോഴിക്കോട്  ആസ്ഥാനമായുള്ള പെർഫെക്റ്റ് സോഫ്റ്റ് വെയർ സൊല്യൂഷൻസ്   ആണ് ഈ ആപ്പ് നിർമ്മിച്ചു നൽകിയത്.  തൊടുപുഴ എം എൽ എ  പി ജെ ജോസഫ്  “ടച്ച് എൻ ബൈ ആപ്പ് ഉദ്ഘാടനം നിർവഹിച്ചു ബാങ്ക് പ്രസിഡണ്ട്  ടോമി തോമസ്,വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ ,സെക്രട്ടറി  വി ടി . ബൈജു ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.Kerala

Gulf


National

International