ഈ വർഷത്തെ റംസാൻ അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യംtimely news image

അബുദാബി : ഈ വർഷത്തെ റംസാൻ(ഈദ് ഉൽ ഫിത്തർ) അവധി പ്രഖ്യാപിച്ച് യുഎഇ. രാജ്യത്ത് പൊതുമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് റമദാൻ 29 മുതൽ ഷാവാൽ 3 വരെ അവധിയായിരിക്കുമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് (എഫ്‌എ‌എ‌ച്ച്‌ആർ) അറിയിച്ചു. റമദാൻ 29 മെയ് 22 വെള്ളിയാഴ്ചയും ഷാവാൽ 3 മെയ് 26 ചൊവ്വാഴ്ചയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എങ്കിൽ പൊതുമേഖലയിലെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ നീണ്ട അവധിയായിരിക്കും ലഭിക്കുക. അതേസമയം 2019 ൽ സ്വകാര്യ, പൊതുമേഖലാ ജീവനക്കാർക്കായി പൊതു അവധിദിനങ്ങൾ ഏകീകരിച്ചിരുന്നുതിനാൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്കായി പ്രത്യേക റമദാൻ അവധി പ്രഖ്യാപിക്കുമെന്നാണ് സൂചന.Kerala

Gulf


National

International