ഇല്ലിചാരിയിൽ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തിtimely news image

തൊടുപുഴ  മൂലമറ്റം റേഞ്ച് പ്രിവന്റീവ് ഓഫീസർ  ഒ എച്ച് മൻസൂറും പാർട്ടിയും ചേർന്ന് ഇല്ലിചാരി ഭാഗത്ത് നടത്തിയ അന്വേഷണത്തിൽ മുണ്ടക്കട്ട്‌ വീട്ടിൽ ബിജുജോർജ് താമസിക്കുന്ന വസതിയുടെ ഔട്ട് ഹൗസിന്റെ ഉള്ളിൽ നിന്നും 1.3 ലിറ്റർ ചാരായവും ചാരായം ഉണ്ടാക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തി . ബിജു ജോർജിന് എതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതി  സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ് ചെയ്തില്ല .റെയ്ഡിൽ ഗ്രേഡ്  പി ഓ . ദേവദാസ്, സി .ഇ .ഓ  മാരായ  അരുൺ ,അനൂപ്,സുനിൽ,അനുരജ്  ,ഡബ്ലിയൂ .സി.ഇ ഓ പ്രിയ ഡ്രൈവർ അനീഷ് ജോൺ എന്നിവർ പങ്കെടുത്തു.Kerala

Gulf


National

International