കേരളം വീണ്ടും കര്‍ശന നിയന്ത്രണങ്ങളിലേക്ക്timely news image

തിരുവനന്തപുരം: ദിനംപ്രതി  കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതു മൂലം സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് സൂചന. ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് മുഖ്യമന്ത്രി തന്നെ ഇന്ന് വ്യക്തമാക്കി കഴിഞ്ഞു. ചില പ്രത്യേക മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവനാണ് സര്‍ക്കാര്‍ തീരുമാനം. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കാര്യങ്ങള്‍ മുന്നോട്ടു നീക്കാനാണ് ആലോചന. ഇക്കഴിഞ്ഞ 12 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം കൂടിയിരിക്കുന്നത്. എട്ടാം തീയതി ഒരാള്‍ക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയിലുണ്ടായിരുന്നത് 16 പേരായിരുന്നു. മെയ് 13-ന്  പുതിയ രോഗികളുടെ എണ്ണം പത്തായി. 14-ന് 26 പുതിയ രോഗികളായി, 15-ന് 16, 16-  11 ,17 -14, 18-29 ഇന്നലെ 12 ഇന്ന് 24 ഈ രീതിയിലാണ് പുതിയ പോസീറ്റീവ് കേസുകളുണ്ടാവുന്നത്. 16 പേരുണ്ടായിരുന്ന സ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം ഇപ്പോള്‍ 161 ആയി. പുറത്തുനിന്ന് കേരളത്തിലേക്ക് എത്തുന്ന ആളുകളെ നിരീക്ഷിക്കാനുള്ള സംവിധാനം കൂടുതല്‍ കര്‍ശനമാക്കാനാണ് നിലവില്‍ ആലോചന. ഇതിനായി തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ടീമിനെ ആയിരിക്കും നിയോഗിക്കുക. ആളുകളെ വീട്ടില്‍ തന്നെ കഴിവതും ഒതുക്കി വ്യാപനം കുറച്ച്  ചികിത്സയിലൂടെ കാര്യങ്ങള്‍ വരുതിയിലാക്കാനാണ് ആലോചന. സ്വകാര്യ മേഖലയിലെ ഡോക്റ്റര്‍മാരുടെ സേവനവും ഇതിനായി ഉപയോഗിക്കും. ജില്ലാ അടിസ്ഥാനത്തിലും, പഞ്ചായത്ത് അടിസ്ഥാനത്തിലും ലോക്ക് ഡൗണ്‍ വീണ്ടും പ്രതീക്ഷിക്കാം. ഒരാഴ്ച്ച കൂടി കാര്യങ്ങള്‍ നിരീക്ഷിച്ച് നടപടി എടുക്കാനാണ് ആലോചന.Kerala

Gulf


National

International