എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; മേയ് 26 ന് തന്നെtimely news image

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ നേ​ര​ത്തേ നി​ശ്ച​യി​ച്ച​തു​പോ​ലെ ത​ന്നെ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​മാ​സം 26 മു​ത​ൽ മേ​യ് 31 വ​രെ പ​രീ​ക്ഷ​ക​ൾ ന​ട​ക്കും. പ​രീ​ക്ഷ ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദ​മാ​ക്കി. പരീക്ഷ ടൈംടേബിൾ നേരത്തെ നിശ്ചയിച്ചിരുന്നു. കേന്ദ്ര അനുമതി വൈകിയതിനാലാണ് അനിശ്ചിതത്വമുണ്ടായത്. പരീക്ഷ നടത്തിപ്പിന് ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കും. എല്ലാ വിദ്യാർഥികൾക്കും പരീക്ഷയെഴുതാനുള്ള സജീകരണമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അനിശ്ചിതങ്ങൾക്കൊടുവിൽ ജൂണിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. പിന്നാലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി. പരീക്ഷകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.Kerala

Gulf


National

International