വീണ്ടും അയ്യായിരത്തിലേറെ രോഗികൾtimely news image

ന്യൂഡൽഹി: ഇന്ത്യയിൽ ഒരു ദിവസം അയ്യായിരത്തിലേറെ പുതിയ കൊവിഡ് ബാധിതരെ കണ്ടെത്തുന്നതു തുടരുന്നു. ഇന്നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 5609 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 132 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ്ബാധിതർ 1,12,359 ആയും കൊവിഡ് മരണങ്ങൾ 3435 ആയും ഉയർന്നു. 63,624 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്തെ രോഗബാധിതരിൽ ഏഴു ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമേ ആശുപത്രി സഹായം വേണ്ടിവരുന്നുള്ളൂ എന്നും ആരോഗ്യ മന്ത്രാലയം. 40.32 ശതമാനം വൈറസ്ബാധിതരും രോഗമുക്തരായിട്ടുണ്ട്.  അവസാന 24 മണിക്കൂറിലെ 132 മരണങ്ങളിൽ അറുപത്തഞ്ചും മഹാരാഷ്ട്രയിലാണ്. ഗുജറാത്തിൽ 30 പേരും മധ്യപ്രദേശിൽ ഒമ്പതു പേരും മരിച്ചു. ഡൽഹിയിൽ എട്ടും രാജസ്ഥാനിലും യുപിയിലും നാലുവീതവും രോഗബാധിതരാണ് മരിച്ചത്. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും മൂന്നു പേർ വീതം രോഗികൾ മരിച്ചു. മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതർ 39,297 ആയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 1390 പേർ മരിച്ചു. തമിഴ്നാട്ടിൽ 13,191 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 87 പേർ മരിച്ചു. 5882 പേർ സംസ്ഥാനത്തു രോഗമുക്തി നേടിയിട്ടുണ്ട്. ഗുജറാത്തിലെ രോഗബാധിതർ 12,537. സംസ്ഥാനത്തു മരിച്ചത് 749 പേരാണ്. മരണനിരക്ക് നിയന്ത്രിക്കുന്നതിൽ തമിഴ്നാട് വിജയിക്കുമ്പോൾ ഏറെ ഉയർന്ന നിരക്കാണു ഗുജറാത്തിൽ.Kerala

Gulf


National

International