ഉംപുൺ ചുഴലിക്കാറ്റ്; ബംഗളിൽ 72 പേർ മരിച്ചു, കൂടുതൽ കേന്ദ്രസഹായം വേണമെന്ന് മുഖ്യമന്ത്രിtimely news image

കോൽക്കത്ത: ഉംപുൺ ചുഴലിക്കാറ്റിൽ പശ്ചിമബംഗാളിൽ 72 പേർ മരിച്ചതായി മുഖ്യമന്ത്രി മമത ബാനർജി. ഈ സാഹചര്യത്തിൽ കൂടുതൽ കേന്ദ്രസഹായം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാൾ സന്ദർശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബംഗാളിൽ കനത്ത നാശനഷ്ടമാണ് ഉംപുൺ ചുഴലിക്കാറ്റ് വിതച്ചത്. 185 കിമി വേഗതയിൽ വീശിയടിച്ച കാറ്റിൽ കൊൽക്കത്തയിൽ 15 പേരും 24 പർഗാനാസിൽ 18 പേരുമാണ് മരിച്ചത്. ഹൗറയിലും നിരവധി ആളുകൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. പതിനായിരത്തിലേറെ വീടുകൾ തകർന്നതായും മരങ്ങൾ കൂട്ടത്തോടെ കടപുഴകി വീണതോട റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. കനത്ത മഴയിൽ കോൽക്കത്ത വിമാനത്താവളം പൂർണമായി വെള്ളത്തിൽ മുങ്ങിയിരുന്നു. ചുഴലിക്കാറ്റ് ബംഗാളിനെ പൂർണമായും തകർത്തതായും മമത പറഞ്ഞു. 12 പേർ മരിച്ചെന്നാണ് ഇന്നലെ സർക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം. എന്നാൽ ഇന്ന് ഉച്ചയോടെയാണ് 72 പേർ മരിച്ചതായി മുഖ്യമന്ത്രി പറഞ്ഞത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടരലക്ഷം രൂപ ബംഗാൾ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.Kerala

Gulf


National

International